Cpim PB : മോദി സർക്കാരിന്റെ കീഴിൽ രാജ്യം കടുത്ത ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതായി സിപിഐഎം “പിബി”

മോദി സർക്കാരിന്റെ കീഴിൽ രാജ്യം കടുത്ത ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതായി സിപിഐഎം പിബി. പാർലമെന്റിലെ നിയന്ത്രങ്ങൾ ഏകാധിപത്യ സ്വഭാവമുളളതെന്നും, ജങ്ങളുടെയും, ജനപ്രതിനിധികളുടെയും അഭിപ്രായങ്ങൾക്ക് കൂച്ചുവിലങ്ങിടാനാണ് ശ്രമമെന്നും വിലയിരുത്തൽ. അതേ സമയം പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ സിപിഐഎം പിന്തുണക്കുമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു .

പാർലമെന്റ് വളപ്പിൽ പ്രതിഷേധങ്ങളും , ധർണയും, ഉപവാസ സമരവും നിരോധിച്ചതും, അഴിമതി ഉൾപ്പെടെയുളള വാക്കുകൾ വിലക്കിയതും വിശദമായി തന്നെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ചർച്ച ചെയ്തു. പാർലമെന്റിലെ നിയന്ത്രങ്ങൾ ഏകാധിപത്യ സ്വഭാവമുള്ളതാണ്. ജനങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ശ്രമിയ്ക്കുന്നുവെന്നും പ്രതിഷേധങ്ങൾ വിലക്കുന്നത് ഏകാധിപത്യ സ്വഭാവമെന്നും വിലയിരുത്തിയ പിബി യോഗം ഇന്ത്യ കടുത്ത ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നതെന്നും വിലയിരുത്തി. അതേ സമയം നടക്കാനിരിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ചർച്ച ചെയ്തുവെന്നും പ്രതിപക്ഷത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ നാളെ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോഗ ശേഷം പ്രതികരിച്ചു.

എംഎം മണിയുടെ പരമാർഷം പിബി യോഗം ചർച്ച ചെയ്തില്ലെന്നും യെച്ചൂരി വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചർച്ച ചെയ്തു. ഇക്കാര്യങ്ങൾ കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യുംഈ മാസം 30, 31 തിയ്യതികളിലാണ് കേന്ദ്രകമ്മറ്റി യോഗം ചേരുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here