Actress Case; നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ഫോണിലിട്ട് തുറന്ന് പരിശോധിച്ചയാളെ കണ്ടെത്തണമെന്ന് വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസിൽ, മെമ്മറി കാർഡ് ഫോണിലിട്ട് തുറന്ന് പരിശോധിച്ചയാളെ കണ്ടെത്തണമെന്ന് വിചാരണക്കോടതി. മെമ്മറി കാർഡിട്ട് പരിശോധിച്ച വിവോ ഫോൺ ഉടമ ആരെന്ന് കണ്ടെത്തണം. ടവർ ലൊക്കേഷൻ പരിശോധിച്ചാൽ എളുപ്പത്തിൽ ആളെ കണ്ടെത്താമെന്നും കോടതി.കേസിൽ തുടരന്വേഷണം എവിടെവരെയായി എന്നും കോടതി ചോദിച്ചു.

നടിയെ ആക്രമിച്ച കേസ് പരിഗണിക്കവെയാണ് ഫോറൻസിക്ക് പരിശോധനാ ഫലം സംബന്ധിച്ച് പ്രധാന പരാമർശങ്ങൾ വിചാരണക്കോടതിയിൽ നിന്നുണ്ടായത്.വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കഴിഞ്ഞ വർഷം ജൂലൈയിൽ വിവോ ഫോണിലിട്ട് തുറന്ന് പരിശോധിച്ചു എന്നായിരുന്നു ഫോറൻസിക് പരിശോധനാ ഫലം. ആ വിവോ ഫോൺ ഉടമയെ കണ്ടെത്തിയോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ടവർ ലൊക്കേഷൻ പരിശോധിച്ചാൽ എളുപ്പത്തിൽ ആളെ കണ്ടെത്താം.ജഡ്ജി ദൃശ്യങ്ങൾ കണ്ടു എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല.

ദൃശ്യങ്ങൾ കാണണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പല തവണ തന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ എനിയ്ക്ക് കാണേണ്ട എന്നാണ് താൻ പറഞ്ഞതെന്നും വിചാരണക്കോടതി ജഡ്ജി ഹണി വർഗ്ഗീസ് വ്യക്തമാക്കി. കോടതിയിലിരിക്കുന്ന ഇലക്ട്രോണിക് ഡിവൈസുകൾ ഓപ്പറേറ്റ് ചെയ്തത് പ്രോസിക്യൂഷനും ഫോറൻസിക് ലാബ് അധികൃതരും മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടരന്വേഷണം ഏത് വരെയായി എന്ന് പ്രോസിക്യൂഷനോട് ചോദിച്ച കോടതി അന്വേഷണം അവസാനിപ്പിക്കാൻ ഉദ്ദേശമില്ലേ എന്നും ചോദിച്ചു. തുടർന്ന് അന്വേഷണ പുരോഗതി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മാത്രമല്ല, അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.ഈ സാഹചര്യത്തിൽ കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 19ലേയ്ക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News