RTO : ലൈസൻസില്ലാത്ത ഡ്രൈവറും സംഘവും പിടിയിൽ

വലിയ ടയർ, വൻ ശബ്ദമുണ്ടാക്കുന്ന സൈലൻസർ, കൂളിങ് ഫിലിം, ബ്രേക്ക് ലൈറ്റിന് സ്റ്റിക്കർ തുടങ്ങി അപകടകരമായ രീതിയിൽ രൂപമാറ്റം വരുത്തിയ കാർ പിടികൂടി. ധർമശാല ദേശീയപാതയിൽ ആർ ടി ഒ എൻഫോഴ്സ്മെന്റ് സ്‌ക്വാഡാണ് കാർ പിടികൂടിയത്. കാമറകളിൽ പതിയാത്ത വിധം നമ്പർ പ്ലേറ്റ് ചെറുതാക്കിയിട്ടുണ്ടായിരുന്നു.

അഞ്ചാംപീടിക സ്വദേശി ടി റിജിന്റെ ഉടമസ്ഥതയിലുള്ള കാറാണ് പിടികൂടിയത്. ഡ്രൈവിങ്ങ് ലൈസൻസില്ലാത്ത മിഥുൻ ആണ് കാർ ഓടിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം സംശയകരമായ രീതിയിൽ കണ്ട കാറിന് സമീപത്തേക്ക് എത്തുമ്പോൾ കാറിലുണ്ടായിരുന്നവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘത്തിലെ രണ്ട് പേർ പിടിയിലായി. 33,500 രൂപയാണ് വിവിധ കുറ്റങ്ങൾ ചുമത്തി പിഴയിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News