
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.40 അടിയിലെത്തിയതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മുന്നറിയിപ്പ് കൈമാറിയത്. തുറക്കുന്നതിനു മുന്നോടിയായി 3 മുന്നറിയിപ്പുകളാണു നൽകുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടറുടെ നിർദേശമുണ്ട്. വൈകുന്നേരം 4 മണിയോടെ ജലനിരപ്പ് 135.30 അടിയിലെത്തി.
അടുത്ത ദിവസങ്ങളിൽ മുല്ലപ്പെരിയാറിലെ അനുവദനീയ ജലനിരപ്പായ 136.30 അടിയിലെത്തിച്ചേരാൻ സാധ്യതയുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കുറവായതിനാൽ ജലനിരപ്പ് വേഗത്തിൽ ഉയരില്ലെന്നാണു അധികൃതരുടെ കണക്കുകൂട്ടൽ. റൂൾ കർവ് പ്രകാരം ജൂലൈ 10 മുതൽ 19 വരെയാണു 136.30 അനുവദനീയമായ ജലനിരപ്പ്. തുടർന്ന് ജൂലൈ 20 മുതൽ 30 വരെ തീയതികളിൽ 136.60 അടിയിലേക്കു റൂൾ കർവ് പ്രകാരം ജലനിരപ്പ് മാറും. നിലവിൽ 1867 ക്യുസെക്സ് ജലം തമിഴ്നാട് കൊണ്ടുപോവുന്നുണ്ട്. ജൂലൈ പാതിയോടെ ജലനിരപ്പ് 136 അടിയിലേക്കെത്തുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായാണ്. അതേ സമയം ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ മുൻകരുതലും സ്വീകരിച്ചതായും ജില്ലാ കലക്ടർ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here