ബേക്കറി ഉടമയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ; ദൃശ്യങ്ങള്‍ പുറത്ത്

വയനാട് മേപ്പാടിയിലെ ബേക്കറി ഉടമയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ. ലോക്ഡൗണിലുണ്ടായ കടബാധ്യത തീര്‍ക്കാന്‍ വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാര്‍ ഷിജുവിനെ നിരന്തരം ഭീഷിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ രമ്യ പറഞ്ഞു.കടയിലെ സിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്.ദൃശ്യങ്ങള്‍ സഹിതം കുടുംബം പൊലീസില്‍ പരാതി നല്‍കി.

ജൂലൈ 12നാണ് മേപ്പാടിയിലെ കെഎസ് ബേക്കറി ഉടമയായ ഷിജു കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തത്. ബ്ലേഡ് മാഫിയയുടെ നിരന്തരമായ ഭീഷണിയാണ് ഷിജുവിന്റെ മരണത്തിന് കാരണമെന്ന് കുടുംബം പറയുന്നു. ലോക്ഡൗണില്‍ നഷ്ടമുണ്ടായതോടെയാണ് ബ്ലേഡുകാരില്‍ നിന്ന് കടമെടുത്തത്.തിരിച്ചടവ് മുടങ്ങിയതോടെ വീട്ടിലും കടയിലും എത്തി ബ്ലേഡുകാര്‍ ഷിജുവിനെ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ രമ്യ പറഞ്ഞു.

ഷിജു മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് കടയില്‍ ഒരാളെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഷിജുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ എമ്മും ഡി വൈ എഫ് ഐ യും രംഗത്തെത്തിയിട്ടുണ്ട്.

മരിക്കുന്നതിന്റെ തലേദിവസം ഒരാള്‍ ഫോണിലൂടെ ഷിജുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം പറയുന്നു. ദൃശ്യങ്ങള്‍ സഹിതം മേപ്പാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.രണ്ട് കുഞ്ഞുമക്കളും മാതാപിതാക്കളുമുള്ള കുടുംബം ഷിജുവിന്റെ മരണത്തോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News