മങ്കിപോക്‌സ്; കൊല്ലം ജില്ല കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം ജില്ല കേന്ദ്രസംഘം ഇന്ന് സന്ദര്‍ശിക്കും. രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ റാന്‍ഡമായി പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. രോഗിയുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരും നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്രനിര്‍ദേശങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്.

രോഗം സ്ഥിരീകരിച്ച കൊല്ലം ജില്ലയിലെ സ്ഥിതിയും ഇന്ന് കേന്ദ്രസംഘം വിലയിരുത്തും.നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണിയും ആരോഗ്യമന്ത്രാലയ ഉപദേഷ്ടാവ് ഡോ. പി രവീന്ദ്രനും അടക്കം നാല് പേരാണ് സംഘത്തിലുള്ളത്.

ചിക്കന്‍പോക്സ് ലക്ഷണമുള്ളവരേയും പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അവര്‍ക്ക് കുരങ്ങ് വസൂരി ഇല്ലെന്ന് ഉറപ്പിക്കാനാണ് നിരീക്ഷണം. മറ്റാളുകളിലേക്ക് രോഗമെത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ രോഗലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ റാണ്‍ഡമായി പരിശോധിക്കും. വിമാനത്താവളങ്ങളില്‍ നിരീക്ഷണവും കൂടുതല്‍ ശക്തമാക്കും. യാത്രക്കാരില്‍ രോഗലക്ഷണമുള്ളവരെ കണ്ടെത്തിയാല്‍ അവരെ ഐസൊലേറ്റ് ചെയ്യുന്നതിന് സംവിധാനമൊരുക്കും. രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here