NEET EXAM: ഇന്ന് നീറ്റ് പരീക്ഷ , കേരളത്തില്‍ 1.20 ലക്ഷം വിദ്യാര്‍ത്ഥികള്‍; അറിയേണ്ടതെല്ലാം

മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചക്കുശേഷം രണ്ട് മുതല്‍ 5.20വരെയാണ് പരീക്ഷ. 1.30ന് ശേഷം പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. അഡ്മിറ്റ് കാര്‍ഡുകള്‍ https://neet.nic.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഇന്ത്യയിലും വിദേശത്തുമായി 18.72 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ 16 നഗരകേന്ദ്രങ്ങളിലായി 1.20 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നത്. കാസര്‍കോട്, പയ്യന്നൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേരളത്തില്‍ പരീക്ഷകേന്ദ്രങ്ങള്‍.

പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്

പരീക്ഷക്ക് ഷൂസ് ധരിച്ച് എത്താന്‍ പാടില്ല. സ്ലിപ്പര്‍, ഉയരമില്ലാത്ത ഹീലുള്ള ചെരിപ്പ് എന്നിവയാകാം. കട്ടിയുള്ള സോളുള്ള പാദരക്ഷകള്‍ അനുവദിക്കില്ല. വസ്ത്രങ്ങളില്‍ വലിയ ബട്ടണുകള്‍ പാടില്ല. അയഞ്ഞതും നീണ്ട സ്ലീവ് ഉള്ളതുമായ വസ്ത്രങ്ങള്‍ പാടില്ല. വിശ്വാസപരമായ വസ്ത്രങ്ങള്‍/സാമഗ്രികള്‍ ധരിക്കുന്നവര്‍ പരിശോധനക്കായി റിപ്പോര്‍ട്ടിങ് സമയത്തി!!െന്റ ഒരു മണിക്കൂര്‍ മുമ്പെങ്കിലും (ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ന് മുമ്പ്) പരീക്ഷ കേന്ദ്രത്തില്‍ എത്തണം. പരീക്ഷ ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ഹാളില്‍ കയറും മുമ്പ് പുതിയ മാസ്‌ക് നല്‍കും. പനിയുള്ളവര്‍ക്ക് പ്രത്യേക മുറിയിലായിരിക്കും പരീക്ഷ.

ഹാജര്‍ രേഖയില്‍ പതിക്കാനുള്ള ഫോട്ടോ കയ്യില്‍ കരുതണം, ഫോട്ടോയുള്ള തിരിച്ചറിയല്‍ രേഖ (ആധാര്‍/റേഷന്‍ കാര്‍ഡ്/വോട്ടര്‍ ഐ.ഡി/പാസ്‌പോര്‍ട്ട്/ഡ്രൈവിങ് ലൈസന്‍സ്/പാന്‍കാര്‍ഡ്/പ്ലസ് ടു അഡ്മിറ്റ് കാര്‍ഡ്), ഭിന്നശേഷി വിദ്യാര്‍ഥികളും സ്‌ക്രൈബും അതിനാവശ്യമായ രേഖകളും കരുതണം. എഴുതാനുള്ള കറുപ്പ് ബോള്‍ പോയന്റ് പേന പരീക്ഷ ഹാളില്‍ ഇന്‍വിജിലേറ്റര്‍ നല്‍കും.

പേപ്പര്‍ കഷ്ണങ്ങള്‍, ജോമട്രി/പെന്‍സില്‍ പെന്‍സില്‍ ബോക്‌സ്, പ്ലാസ്റ്റിക് പൗച്ച്, കാല്‍ക്കുലേറ്റര്‍, പേന, സ്‌കെയില്‍ , റൈറ്റിങ് പാഡ്, പെന്‍ഡ്രൈവ് , ഇറേസര്‍ (റബര്‍), ലോഗരിഥം ടേബിള്‍, ഇലക്‌ട്രോണിക് പെന്‍/ സ്‌കാനര്‍, മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, കൂളിങ് ഗ്ലാസ്, ഇയര്‍ ഫോണ്‍ , മൈക്രോഫോണ്‍, പേജര്‍, ഹെല്‍ത്ത് ബാന്‍ഡ്, വാലറ്റ്, ഹാന്‍ഡ് ബാഗ് , ബെല്‍റ്റ് , തൊപ്പി, വാച്ച്, റിസ്റ്റ് വാച്ച്, ബ്രേസ്‌ലെറ്റ്, കാമറ, ആഭരണങ്ങള്‍ , ലോഹസാമഗ്രികള്‍, ആഹാര പദാര്‍ഥങ്ങള്‍ എന്നിവ ഹാളില്‍ അനുവദിക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News