മൂന്നാം ഏകദിനം ഇന്ന്; ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര

മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3.30 ന് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചിട്ടുണ്ട്. മോശം ഫോമിലാണെങ്കിലും ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്ലി ഉണ്ടാകും.

ആദ്യ രണ്ട് മത്സരങ്ങള്‍ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. ഇരു ടീമുകളുടെയും ബൗളിങ് നിര മികച്ച ഫോമിലാണ്. ബാറ്റിങിലെ സ്ഥിരതയില്ലായ്മയാണ് തലവേദന. മാഞ്ചസ്റ്ററില്‍ മികച്ച ബാറ്റിങ് വിക്കറ്റാണ് ഒരുക്കിയിട്ടുള്ളത്. ആദ്യകളി ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാമത്തേത് 100 റണ്ണിന് ജയിച്ച് ഇംഗ്ലണ്ട് തിരിച്ചുവന്നു.

ലോര്‍ഡ്സില്‍ കഴിഞ്ഞിദിവസം നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 247 റണ്‍സ് വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യയുടെ പരിശ്രമം 10 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സിലൊതുങ്ങി. 24 റണ്‍സ് വിട്ടു നല്‍കി 6 വിക്കറ്റെടുത്ത റീസി ടോപ്ലേയാണ് ഇന്ത്യയെ തകര്‍ത്തത്.മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മോശം ഫോമാണ് മറ്റൊരു പ്രധാന ചര്‍ച്ച.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News