Mullaperiyar: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.65 ലേക്കുയര്‍ന്നു. 135.40 അടിയിലെത്തിയതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മുന്നറിയിപ്പ് കൈമാറിയത്. തുറക്കുന്നതിനു മുന്നോടിയായി 3 മുന്നറിയിപ്പുകളാണു നല്‍കുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടറുടെ നിര്‍ദേശമുണ്ട്.

അടുത്ത ദിവസങ്ങളില്‍ മുല്ലപ്പെരിയാറിലെ അനുവദനീയ ജലനിരപ്പായ 136.30 അടിയിലെത്തിച്ചേരാന്‍ സാധ്യതയുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കുറവായതിനാല്‍ ജലനിരപ്പ് വേഗത്തില്‍ ഉയരില്ലെന്നാണു അധികൃതരുടെ കണക്കുകൂട്ടല്‍. റൂള്‍ കര്‍വ് പ്രകാരം ജൂലൈ 10 മുതല്‍ 19 വരെയാണു 136.30 അനുവദനീയമായ ജലനിരപ്പ്. തുടര്‍ന്ന് ജൂലൈ 20 മുതല്‍ 30 വരെ തീയതികളില്‍ 136.60 അടിയിലേക്കു റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് മാറും. നിലവില്‍ 1867 ക്യുസെക്‌സ് ജലം തമിഴ്‌നാട് കൊണ്ടുപോവുന്നുണ്ട്. ജൂലൈ പാതിയോടെ ജലനിരപ്പ് 136 അടിയിലേക്കെത്തുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. അതേ സമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ മുന്‍കരുതലും സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News