
രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടികളിൽ അടിയന്തര പ്രമേയവുമായി കോൺഗ്രസ്. ഇരുസഭകളിലും നാളെ കോൺഗ്രസ് വിഷയം ഉന്നയിക്കും. സഭകൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉന്നയിക്കുക. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും ഇഡി നോട്ടീസ് നൽകിയിരുന്നു. ഈ മാസം 21 ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടർന്ന് ചോദ്യം ചെയ്യൽ നേരത്തെ നീട്ടിയിരുന്നു.
ഡൽഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. 25,000 ത്തിൽ കുറയാതെ പ്രവർത്തകരെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. എം പി മാർ ഡൽഹിയിൽ പ്രതിഷേധിക്കും. സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അവസാനിക്കുന്നത് വരെ പ്രതിഷേധം സംഘടിപ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here