Mannarkkad : വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര; ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്

പാലക്കാട് വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസ്സിന് പിഴ ചുമത്തി മണ്ണാർക്കാട് ട്രാഫിക് പൊലീസ് . ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പിഴ ചുമത്തിയത്. അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് ആണ് പിഴ ചുമത്തിയത്.

പകുതിയോളം ഭാഗം വെള്ളത്തിൽ മുങ്ങി ബസ് പാലം കടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് മനഃപൂർവം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാലാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News