MonkeyPox: വാനരവസൂരി; കണ്ണൂരില്‍ യുവാവ് നിരീക്ഷണത്തില്‍

മങ്കി പോക്‌സ് ലക്ഷണങ്ങളോടെ വിദേശത്തു നിന്നെത്തിയ യുവാവ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്രവത്തിന്റെ പരിശോധനാഫലം എത്തിയിട്ടില്ല. അത് വന്നാല്‍ മാത്രമേ മങ്കി പോക്‌സ് ആണോ എന്ന കാര്യം ഉറപ്പിക്കാനാകൂവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഗള്‍ഫില്‍ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാള്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോള്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്.

ഇന്ത്യയില്‍ ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. വിദേശത്തു നിന്ന് എത്തിയ കൊല്ലം സ്വദേശിക്ക് ജൂലൈ 14നാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. രോഗിയുമായി കൂടുതല്‍ സമയം അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ മാത്രമാണ് രോഗം പകരുക. ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ സമീപത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടുകയും സ്വയം ക്വാറ?ൈന്റനില്‍ നിന്ന് രോഗം മറ്റുള്ളവര്‍ക്ക് പകരുന്നത് ഒഴിവാക്കുകയും വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുന്നു.

രോഗ വ്യാപന സാധ്യത കുറവാണെങ്കിലും കുട്ടികള്‍ക്ക് രോഗം ബാധിച്ചാല്‍ മാരകമായേക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചിക്കന്‍ പോക്‌സ്, മീസെല്‍സ് പോലുള്ള മറ്റു രോഗങ്ങളാണെന്ന് തെറ്റിദ്ധരിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here