World Malayali Council : മുംബൈയിൽ എഴുപതോളം കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ

മുംബൈയിൽ എഴുപതോളം കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ .നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് HSC SSC പരീക്ഷകളിൽ മികച്ച വിജയം നേടിയ എഴുപതോളം കുട്ടികൾക്ക് വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് വിദ്യാഭ്യാസ സഹായം കൈമാറിയത്.

അന്ധേരി സാകിനാക്കയിൽ വച്ച് നടന്ന ചടങ്ങിൽ മുംബൈയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി പോൾ പറപ്പിള്ളി അധ്യക്ഷനായിരുന്നു. മുംബൈ പ്രൊവിൻസ് ചെയർമാൻ ഗോകുൽദാസ് മാധവൻ, ജനറൽ സെക്രട്ടറി എം കെ നവാസ് എന്നിവർ വേദി പങ്കിട്ടു.

വിദ്യാഭ്യാസ മേഖലയിലുള്ള സഹായ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഇത്തവണയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സഹായം നൽകുവാൻ തീരുമാനിച്ചതെന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ട് പോൾ പറപ്പിള്ളി പറഞ്ഞു.

ഉന്നത വിജയം നേടിയ കുട്ടികൾക്ക് തുടർ പഠനത്തിനായുള്ള പ്രോത്സാഹനം കൂടിയാണിതെന്ന് വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് ചെയർമാൻ ഗോകുൽദാസ് മാധവൻ പറഞ്ഞു .

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് 85 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ എഴുപതോളം കുട്ടികൾക്ക് സഹായങ്ങൾ കൈമാറിയതെന്ന് ജനറൽ സെക്രട്ടറി എം കെ നവാസ് അറിയിച്ചു.

പോയ വർഷം മഹാമാരി വിദ്യാഭ്യാസ മേഖലയെയും പ്രതിസന്ധിയിലാക്കിയപ്പോൾ ഓൺലൈൻ പഠന സൗകര്യമില്ലാതെ കഷ്ടപ്പെട്ടിരുന്ന കുട്ടികൾക്ക് ടാബുകൾ വിതരണം ചെയ്തായിരുന്നു സേവന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച സംഘടന മാതൃകയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here