Uttar Pradesh : ക്ഷേത്രത്തിൽ ഇറച്ചി കഷണം എറിഞ്ഞു,യു പി യിൽ 3 മാംസക്കടൾക്ക് തീയിട്ടു

ഉത്തർപ്രദേശിലെ കനൗജിൽ ക്ഷേത്ര വളപ്പിലേക്ക് അജ്ഞാതർ ഇറച്ചിക്കഷണം എറിഞ്ഞു. തൽഗ്രാം റസുലാബാദ് ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് സംഭവം. പ്രകോപിതരായ ഹൈന്ദവ സംഘടനകൾ പ്രദേശത്തെ മൂന്ന് ഇറച്ചി കടകൾ കത്തിച്ചു. അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

റസുലാബാദ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്ര പൂജാരിയാണ് ഇറച്ചിക്കഷ്ണങ്ങൾ കണ്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് നേരത്തെ ഹൈന്ദവ സംഘടനകൾ തൽഗ്രാം-ഇന്ദർഗഡ് റോഡ് ഉപരോധിച്ചിരുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News