Maria Sharapova; ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കും ഭാവിവരനും ആൺ കുഞ്ഞ് പിറന്നു; അഭിനന്ദനങ്ങളുമായി ആരാധകർ

മുൻ ടെന്നീസ് ലോക ഒന്നാം നമ്പർ താരം മരിയ ഷറപ്പോവയ്ക്കും (Maria Sharapova) ഭാവിവരനും കുഞ്ഞു പിറന്നു. അഞ്ച് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ ഷറപ്പോവയും 42 കാരനായ ബ്രിട്ടീഷ് വ്യവസായി അലക്സാണ്ടർ ഗിൽക്‌സും 2020 ഡിസംബറിൽ തങ്ങളുടെ വിവാഹ നിശ്ചയം പ്രഖ്യാപിച്ചു. ജൂലൈ 15 വെള്ളിയാഴ്ച താനൊരു ആൺകുഞ്ഞിന് ജന്മം നൽകിയതായി പ്രഖ്യാപിച്ചതോടെ താരത്തിന് മേൽ അഭിനന്ദന പ്രവാഹമാണ്.

‘ഞങ്ങളുടെ ചെറിയ കുടുംബത്തിന് ആഗ്രഹിക്കാൻ കഴിയുന്ന ഏറ്റവും മനോഹരവും വെല്ലുവിളി നിറഞ്ഞതും പ്രതിഫലദായകവുമായ സമ്മാനം,’ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ടെന്നീസ് താരം എഴുതി.മകന്റെ പേര് തിയോഡോർ എന്നാണ് ഷറപ്പോവ വെളിപ്പെടുത്തിയത്.

ഏപ്രിലിൽ താൻ ഗർഭിണിയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. കരിയറിൽ നാല് പ്രധാന സിംഗിൾസ് കിരീടങ്ങളും ഒരിക്കലെങ്കിലും കരസ്ഥമാക്കി കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കിയ 10 വനിതകളിൽ ഒരാളാണ് അവർ. 17 വയസ്സുള്ളപ്പോൾ, 2004ൽ, വിംബിൾഡണിൽ അവർ തന്റെ ആദ്യ പ്രധാന കിരീടം നേടി. തുടർന്ന് 2006 യുഎസ് ഓപ്പൺ, 2008 ഓസ്‌ട്രേലിയൻ ഓപ്പൺ, 2012, 2014 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ എന്നിവ നേടിയെടുത്തു.

2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെള്ളി മെഡലും നേടിയ മരിയ ഫൈനലിൽ അമേരിക്കക്കാരിയായ സെറീന വില്യംസിനോട് പരാജയപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News