Cheeyappara waterfall : ചീയപ്പാറ വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം എന്ന രീതിയിൽ പ്രചരിപ്പിച്ചത് വ്യാജവീഡിയോ

ചീയപ്പാറ വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം എന്ന രീതിയിൽ പ്രചരിപ്പിച്ചത് വ്യാജവീഡിയോ. പ്രളയത്തില്‍ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം, കൊച്ചി-ധനുഷ്‌കോടി ദേശീയ പാത 85ലെ അടിമാലി – മൂന്നാര്‍ ഭാഗത്തെ ദൃശ്യം എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം നവമാധ്യമങ്ങളിൽ പ്രചരിച്ചത്.

ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായ സി.ആർ നീലകണ്ഠനടക്കം ഈ ദൃശ്യം പോസ്റ്റ് ചെയ്തിരുന്നു. ” ഇതാവണം വികസനം, മൂന്നാർ അടിമാലി റോഡ് ഇപ്പോഴത്തെ അവസ്ഥ ” എന്നായിരുന്നു സി.ആർ നീലകണ്ഠൻ്റെ പരിഹാസത്തോടെയുള്ള അടിക്കുറിപ്പ്. ഇതിന് പിന്നാലെ ചില പ്രമുഖ ഫേസ്ബുക്ക് പ്രൊഫൈലുകളും ഇന്‍സ്റ്റ ഗ്രാം, ട്വിറ്റര്‍ ഹാന്‍ഡിലുകളും ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇതോടെ നിരവധി ഫോണ്‍ വിളികളാണ് അടിമാലി പോലിസ്, ഇടുക്കിയിലെ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ ഗുജറാത്തിൽ നിന്നുള്ളതാണെന്നും സ്ഥലം തെറ്റായി രേഖപ്പെടുത്തി ആരോ പ്രചരിപ്പിച്ചതാണെന്നും വ്യക്തമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News