Kerala Lottery: മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റ് ഫലം പുറത്ത്; 10 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിന്

സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറി(Kerala Lottery) നറുക്കെടുത്തു. ഒന്നാം സമ്മാനമായ 10 കോടി MA 235610 നമ്പര്‍ ടിക്കറ്റിനാണ് ലഭിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം MG456064 ടിക്കറ്റിനാണ്. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില.

MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷമാണ്. 12 പേര്‍ക്കാകും അഞ്ച് ലക്ഷം വീതം ലഭിക്കുക. ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം.കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലിയെ കാത്തിരിക്കുന്നു. 30 ലക്ഷം മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇതില്‍ ഇരുപത്തി നാലര ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News