Civic Chandran: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ(Civic Chandran) ലൈംഗികാതിക്രമത്തിന് കേസ്. യുവ പ്രസാധകയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. ഏപ്രിലില്‍ നടന്ന പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് ഒത്തുകൂടിയപ്പോള്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി.

കൊലയാളികള്‍ നിരപരാധികള്‍; ധീരജിനെതിരെ അധിക്ഷേപം തുടര്‍ന്ന് സുധാകരന്‍

ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ കൊലപ്പെടുത്തിയ ധീരജിന്റെ(Dheeraj murder) രക്തസാക്ഷിത്വത്തെ അധിക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍(K sudhakaran) വീണ്ടും രംഗത്ത്. ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് ഉപയോഗിച്ചത് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് കുട്ടികള്‍ നിരപരാധികളാണെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണെന്ന് സുധാകരന്‍ പറഞ്ഞു.

ധീരജിന്റെ കൊലയാളികളെ ന്യായീകരിച്ച് സുധാകരന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. കേസിലെ പ്രതിയായ നിഖില്‍ പൈലിയെ കൊലപ്പെടുത്താന്‍ ശ്രമിക്കവേയാണ് ധീരജിന് കുത്തേറ്റതെന്നായിരുന്നു സുധാകരന്‍ നേരത്തെ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News