Milan : മിലന്റെ ശബ്ദം കണ്ണ് നനയിച്ചു; അവന്‍ ഇനി സിനിമയില്‍ പാടുമെന്ന് സംവിധായകന്‍ പ്രജീഷ് സെന്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം ആകാശമായവളെ പാടി കേരളക്കരയെ മുഴുവന്‍ കൈയിലെടുത്ത മിലന്‍ എന്ന വിദ്യാര്‍ത്ഥിയാണ്.
വെള്ളം എന്ന സിനിമയില്‍ ഷഹബാസ് അമന്‍ പാടിയ ഈ ഗാനം ക്ലാസ് മുറിയില്‍, സഹപാഠികളുടെ മുന്നില്‍ നിന്നുമാണ് മിലന്‍ ആലപിച്ചത്.

ഇപ്പോഴിതാ ഈ കൊച്ചുമിടുക്കന് സിനിമയില്‍ പാടാന്‍ അവസരം ഒരുക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രജീഷ് സെന്‍. മിലന്റെ ശബ്ദം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തില്‍ മിലന് പാടാന്‍ അവസരം നല്‍കും എന്നും സംവിധായകന്‍ അറിയിച്ചു.

പ്രജേഷ് സെന്നിന്റെ വാക്കുകൾ

ക്ലാസ് മുറിയിൽ മനോഹരമായി

പാട്ട് പാടുന്ന കുട്ടി കൂട്ടുകാരുടെ വീഡിയോ പലതും കാണാറുണ്ട്.

അത്തരത്തിൽ കണ്ണൂരിൽ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധയിൽ പെടുത്തിയത് സുഹൃത്തും മാധ്യമ പ്രവർത്തകയുമായ വിനിതയാണ്. അങ്ങനെയാണ് അന്ധതയെ അതിജീവിച്ച അനന്യക്കുട്ടിയെക്കൊണ്ട് വെള്ളത്തിലെ പുലരിയിലച്ഛൻ്റെ…

എന്ന പാട്ട് പാടിക്കുന്നത്. എല്ലാവരും നെഞ്ചേറ്റിയ ഒരു പാട്ടായിരുന്നു അത്.

കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയിൽ പാട്ട് പാടുന്ന മിലൻ എന്ന കുട്ടിയുടെ വിഡിയോ അധ്യാപകൻ പ്രവീൺ ഷെയർ ചെയ്തത് ശ്രദ്ധയിൽ പെട്ടു .

ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട് .ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതിൽ പരം സന്തോഷമെന്താണ്.

നിധീഷിന്റെ വരികളിൽ ബിജിബാൽ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തിൽ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ… മാറിയിരുന്നു.

സത്യത്തിൽ കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു.

മിലന്റെ അധ്യാപകനെയും മില നെയും വിളിച്ചു. സന്തോഷം അറിയിച്ചു.

അടുത്ത സിനിമകളിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

ഇനിയും പാടട്ടെ ആഹ്ലാദിച്ചു പഠിച്ച് വളരെട്ടെ നമ്മുടെ കുട്ടികൾ…

എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

മിലന് ആശംസകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News