CPI 24 -ാം പാർട്ടി കോൺ​ഗ്രസ് ; കരട് രാഷ്ട്രീയ പ്രമേയത്തിന് ദേശീയ കൗൺസിൽ യോഗത്തിന്റെ അംഗീകാരം

സിപിഐ (CPI) 24-ാം പാർട്ടി കോൺ​ഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് ദേശീയ കൗണ്‍സില്‍ യോഗത്തിന്‍റെ അംഗീകാരം.ഇടത് മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരണം തുടരും.അതേ സമയം
സ്വാതന്ത്ര്യ സമരത്തിൽ ബിജെപിയുടെയും, ആർഎസ്എസിന്റെയും വ്യാജ അവകാശവാദങ്ങൾക്കെതിരെ പ്രചാരണം നടത്താനും തീരുമാനം. സ്വാതന്ത്ര്യ ലബ്ധിക്ക് വേണ്ടിയുള്ള കമ്മ്യൂണിസ്റ്റ് രക്തസാക്ഷിത്വം ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ പ്രചാരണം ശക്തമാക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.

പാർട്ടിയുടെ രാഷ്ട്രീയ നയത്തിൽ മാറ്റങ്ങൾ വരുത്തേണ്ടെന്നാണ് തീരുമാനം.ഇടത് മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരണം തുടരണമെന്നുള്ള കരട് രാഷ്ട്രീയ പ്രമേയമാണ് ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചത്.

കരട് പ്രമേയം പാർട്ടി ഘടകങ്ങൾക്ക് നൽകി ചർച്ചകൾക്ക് ശേഷം അന്തിമ രൂപം നൽകും.അതേ സമയം കോണ്‍ഗ്രസിന്‍റെ പേരെടുത്തു പറയാതെയാണ് പ്രമേയം.ഇതിന് പുറമെ സ്വാതന്ത്ര്യ സമരത്തിൽ ബിജെപിയുടെയും, ആർഎസ്എസിന്റെയും വ്യാജ അവകാശവാദങ്ങൾക്കെതിരെ പ്രചാരണം നടത്താനും സിപിഐ തീരുമാനിച്ചു.

75-ാം സ്വാതന്ത്ര്യ ദിനം സിപിഐ വിപുലമായി ആഘോഷിക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.രാജ്യവ്യാപകമായി ആഘോഷം നടത്തും.ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളാകും സംഘടിപ്പിക്കുക.

പൂര്‍ണസ്വരാജെന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചത് ഇടത് കമ്മ്യൂണിസ്റ്റുകാരെന്നും ബിജെപിക്കും, ആർഎസ്എസിനും സ്വാതന്ത്ര്യ ലബ്ധിയിൽ ഒരു പങ്കുമില്ലെന്നും ഡി രാജ ചൂണ്ടിക്കാട്ടി.കമ്മ്യൂണിസ്റ്റുകാരുടെ രക്തസാക്ഷിത്വം ഇല്ലാതെ സ്വാതന്ത്ര്യ സമര ചരിത്രം എഴുതാൻ കഴിയില്ലെന്നും ബിജെപി ചരിത്രം തിരുത്താൻ ശ്രമിക്കുന്നതിനെതിരെ ജനങ്ങൾക്കിടയിൽ പ്രചാരണം നടത്താനും സിപിഐ തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News