തിരുവനന്തപുരം കുടുംബ കോടതി ജഡ്ജി ബിജു മേനോന്‍ അന്തരിച്ചു

തിരുവനന്തപുരം കുടുംബ കോടതി ജഡ്ജി ഇരിങ്ങാലക്കുട, ചെട്ടിപ്പറമ്പ് കാര്‍ത്തിക, തറയില്‍ വീട്ടില്‍ ബിജു മേനോന്‍ (53) നിര്യാതനായി. 2000ല്‍ മുന്‍സിഫ് മജിസ്ട്രേറ്റായി ജുഡിഷ്യല്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. 2011ല്‍ സബ് ജഡ്ജിയായി പ്രമോഷന്‍ കിട്ടിയ ശേഷം കോഴിക്കോട് സി.ജെ.എമ്മായി പ്രവര്‍ത്തിച്ചു. 2016ല്‍ ജില്ലാ ജഡ്ജിയായി പ്രമോഷന്‍ ലഭിച്ചു. തിരുവനന്തപുരം, എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജി തുടങ്ങി വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചു.

നിലവില്‍ തിരുവനന്തപുരത്തെ കുടുംബ കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിക്കുന്നു. ഭാര്യ:ശ്രീമതി. സന്ധ്യ (ജില്ലാ പ്രോഗ്രാം ഓഫീസര്‍, എസ് എസ് കെ. ചാല, തിരുവനന്തപുരം). മക്കള്‍ :ഹൃഷികേശ് (നാലാം വര്‍ഷ LL.B), നീരജ, (12-ാം ക്ലാസ് പൂര്‍ത്തിയാക്കി, ആര്യ സെന്‍ട്രല്‍ സ്‌കൂള്‍, പട്ടം) തിരുവനന്തപുരം. സംസ്‌ക്കാരം ഇരിങ്ങാലക്കുട കുടുംബ വീട്ടില്‍ തിങ്കളാഴ്ച രാവിലെ 11ന് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News