Vaccine : വാക്സിൻ വിതരണം ; ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യ

വാക്സിൻ വിതരണത്തിൽ ചരിത്ര നേട്ടവുമായി ഇന്ത്യ. 200 കോടി ഡോസ് വാക്സിൻ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തു. ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ നേട്ടത്തിലേക്ക് രാജ്യത്തെ എത്തിച്ച ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവരെ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു.

കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുമ്പോഴും വാക്സിൻ വിതരണത്തിൽ ഇന്ത്യ നിർണായക നാഴികക്കല്ല് പിന്നിടുകയാണ്. കൊവിഡ് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ച് 18 മാസം പിന്നിടുമ്പോഴാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കുന്നത്. 2021 ജനുവരി 16നാണ് രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചത്.

2021 ഒക്ടോബർ 21ന് 100 കോടി ഡോസ് പിന്നിട്ടു. നേട്ടം സ്വന്തമാക്കുന്നതിന് മുന്നോടിയായി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കൗണ്ട്ഡൗൺ ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. കോവാക്സീൻ, കോവിഷീൽഡ്, സ്പുട്നിക്ക്, കോവോവാക്സ്, കോർബെവാക്സ്, സൈക്കോവ് ഡി എന്നീ വാക്സിനുകളാണ് രാജ്യത്ത് മുതിർന്നവർക്കും കുട്ടികൾക്കുമായി വിതരണം ചെയ്യുന്നത്.

200 കോടി ഡോസ് നേട്ടത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി
നരേന്ദ്ര മോദി രംഗത്ത് എത്തി. ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചു എന്നുo വാക്സിൻ വിതരണം കൊവിഡിനെതിരായ ലോകത്തിന്റെ പോരാട്ടത്തിന് ശക്തി പകരുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ആരോഗ്യപ്രവർത്തകരെയും രാജ്യത്തെ പൗരന്മാരെയും കേന്ദ്രആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും അഭിനന്ദിച്ചു.

ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. 75 ദിവസം നീണ്ടുനിൽക്കുന്ന വാക്സിനേഷൻ അമൃത് മഹോത്സവ് എന്ന സൗജന്യ വാക്സിൻ വിതരണ പരിപാടിയിലൂടെ ബൂസ്റ്റർ ഡോസ് വിതരണം വേഗത്തിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News