P V Sindhu : സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്‌മിന്റൺ; പി വി സിന്ധുവിന് കിരീടം

സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണിലെ വനിതാ സിംഗിൾസ് കിരീടം ഇന്ത്യയുടെ പി.വി സിന്ധുവിന്. ഫൈനലിൽ ചൈനയുടെ ഷിയി വാങ്ങിനെ തോൽപിച്ചാണ് സിന്ധുവിന്റെ കിരീട നേട്ടം. 12 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ വനിതാ താരം സിംഗപ്പൂരിൽ കിരീടം ചൂടുന്നത്.

പി.വി സിന്ധുവിന്റെ പരിചയ സമ്പന്നതയെ മറികടക്കാൻ ഷിയി വാങ്ങിന്റെ പോരാട്ട വീര്യത്തിനായില്ല. 58 മിനുട്ട് നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്ക് വാങ്ങിനെ തോൽപിച്ച് ഇന്ത്യയുടെ പി വി സിന്ധു സിംഗപ്പൂരിലെ കോർട്ടിൽ രാജ്ഞിയായി.

12 വർഷം മുമ്പ് സൈന നെഹ്വാൾ കിരീടം നേടിയതിനു ശേഷം ഒരിന്ത്യൻ വനിതാ താരം സിംഗപ്പൂരിൽ കിരീടം നേടുന്നത് ഇതാദ്യം. സയ്യിദ് മോദിക്കും സ്വിസ് ഓപ്പണിനും ശേഷം സിന്ധു ഈ വർഷം നേടുന്ന മൂന്നാമത്തെ ടൂർ കിരീടം കൂടിയാണിത്. ഇന്ത്യയുടെ ബാഡ്മിൻറൺ രാജ്ഞി ഇനി ആത്മവിശ്വാസത്തോടെ കോമൺവെൽത്ത് ഗെയിംസിന് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News