Malayankunju; മലയൻകുഞ്ഞ് കാണാൻ കാത്തിരിക്കുന്നു, ആശംസയുമായി സംവിധായകൻ സത്യൻ അന്തിക്കാട്

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ഫഹദ് ഫാസിൽ (Fahadh Faasil) ചിത്രമാണ് ‘മലയൻകുഞ്ഞ്'(Malayankunju). നവാഗതനായ സജിമോന്‍ പ്രഭാകര്‍ (Sajimon Prabhakar) സംവിധാനം ചെയ്‍ത ചിത്രം ജൂലൈ 22ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഈ അവസരത്തിൽ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

ഫാസിൽ മലയാളികൾക്ക് എന്നും ഒരു പ്രതീക്ഷയാണ്. എന്തെങ്കിലും പുതുമയുമായേ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലേക്കെത്താറുള്ളൂ. മലയൻകുഞ്ഞ് കാണാൻ കാത്തിരിക്കുന്നതും അതുകൊണ്ടാണെന്നും സത്യൻ അന്തിക്കാട് കുറിക്കുന്നു. കഴിഞ്ഞ ദിവസം ഫഹദിനും മലയൻകുഞ്ഞിനും ആശംസയുമായി സൂര്യയും കമൽഹാസനും എത്തിയിരുന്നു.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ

ഫാസിൽ മലയാളികൾക്ക് എന്നും ഒരു പ്രതീക്ഷയാണ്. എന്തെങ്കിലും പുതുമയുമായേ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലേക്കെത്താറുള്ളൂ. മലയൻകുഞ്ഞ് കാണാൻ കാത്തിരിക്കുന്നതും അത് കൊണ്ടാണ്. കൂടെ, ഫഹദ് ഫാസിലെന്ന പ്രതിഭയെ ഒരിടവേളക്ക് ശേഷം ബിഗ് സ്‌ക്രീനിൽ കാണാനാകുന്നു എന്ന സന്തോഷവും. സജിമോൻ എന്ന പുതിയ സംവിധായകന് എന്റെ ആശംസകളും സ്നേഹവും. മലയൻകുഞ്ഞ് മനസ്സ് നിറക്കുന്ന ഒരു അനുഭവമായി മാറട്ടെ !

മലയൻകുഞ്ഞിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പി കെ ശ്രീകുമാര്‍. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്മാന്‍ സംഗീതം പകരുന്നു എന്നതും പ്രത്യേകതയാണ്. അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സെഞ്ചുറി റിലീസ് തിയറ്ററുകളിലെത്തിക്കും.

അതേസമയം, കഴിഞ്ഞ ദിവസമാണ് ‘മലയന്‍കുഞ്ഞി’ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ വൻ പ്രേക്ഷകശ്രദ്ധയാണ് ചിത്രത്തിൻറ്‍റെ ട്രെയ്ലറിന് ലഭിച്ചിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തിലെ കാഴ്ചകളും ഉരുള്‍പ്പൊട്ടലുമാണ് പ്രമേയമെന്ന സൂചനകളാണ് ട്രെയ്ലര്‍ നല്‍കുന്നത്. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് ‘മലയന്‍കുഞ്ഞ്’ ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ക്ലോസ്ട്രോഫോബിയുള്ളവര്‍ ചിത്രം കാണുമ്പോള്‍ സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാസിലാണ് നിര്‍മാണം. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാളചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത ഫഹദ് ചിത്രം.

ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് ‘മലയന്‍കുഞ്ഞി’നായി തിരക്കഥ ഒരുക്കുന്നത്. എ.ആര്‍ റഹ്‌മാനാണ് സംഗീതം. ജൂലൈ 22-ന് ചിത്രം റിലീസ് ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News