CPI M:ഹമീദ് അന്‍സാരിക്കെതിരെയുള്ള ആരോപണം; അപലപിച്ച് സിപിഐ എം പിബി

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെയുള്ള(Hamid Ansari) ആരോപണങ്ങളെ അപലപിച്ച് സിപിഐ എം പിബി(CPIM PB). അടിസ്ഥാന രഹിതമായ ആരോപണമാണ് BJP ഹമ്മീദ് അന്‍സാരിക്കെതിരെ ഉന്നയിക്കുന്നതെന്നും സിപിഐ എം ആരോപിച്ചു. ഭരണഘടനയോട് അദ്ദേഹത്തിനുള്ള അചഞ്ചലമായ കൂറും അദ്ദേഹത്തിന്റെ വ്യക്തിത്വവുമാണ് അദ്ദേഹത്തെ ലക്ഷ്യം വെയ്ക്കാന്‍ കാരണമെന്നും സിപിഐ എം പിബി ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍ ചാരനുമായി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സിപിഐ എം(CPIM) നിലപാട് വ്യക്തമാക്കിയത്.

അതേസമയം, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ ശക്തമായി അപലപിച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ. 2021ല്‍ ജനവിധി സര്‍ക്കാരിനെ ആണ് അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചു ചേര്‍ന്നാണ് അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും പിബി പറഞ്ഞു.

ടീസ്റ്റാ സെതല്‍വാദ്, സുബൈര്‍ സുബൈര്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും സിപിഐഎം പിബി. സത്യം ജനങ്ങള്‍ക്ക് മുന്നിലേക്കെത്തിച്ചവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും പിബി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News