Drugs : റെയില്‍വേട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒമ്പതാംക്ലാസുകാരന്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റിൽ

റെയിൽവേട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പ്രായപൂര്‍ത്തിയാകാത്ത ഒന്പതാംക്ലാസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേർ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായി . പരപ്പനങ്ങാടി മേല്‍പ്പാലത്തിനുതാഴെ റെയില്‍വേട്രാക്കില്‍നിന്നും വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനു സമീപം റെയില്‍വേട്രാക്കില്‍നിന്നും അയ്യപ്പന്‍കാവ് റെയില്‍വേ പുറമ്പോക്കില്‍നിന്നുമാണ് പ്രതികളെ പിടികൂടിയത്.

പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശികളായ പൗരജിന്റെപുരയ്ക്കല്‍ മുഹമ്മദ് അര്‍ഷിദ് (19), പത്ത കുഞ്ഞാലിന്റെ ഉമറുള്‍ മുക്താര്‍ (21), വള്ളിക്കുന്ന് ആനങ്ങാടി പാണ്ടിവീട്ടില്‍ സല്‍മാനുള്‍ ഫാരിസ് (18), കിഴക്കന്റെപുരയ്ക്കല്‍ മുഷ്താഖ് അഹമ്മദ് (18), ഒമ്പതാംക്ലാസുകാരന്‍ എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത ഒമ്പതാംക്ലാസുകാരന്‍ വീട്ടില്‍നിന്ന് സ്‌കൂളിലേക്കെന്നു പറഞ്ഞാണ് ഇവിടെയെത്തുന്നത്. ജുവനൈല്‍ കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. ഒമ്പതാംക്ലാസുകാരന് മയക്കുമരുന്ന് കൊടുത്തയാളുടെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.\

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News