കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാൻ ; ചലച്ചിത്ര അക്കാദമി

അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ നിന്ന് കുഞ്ഞില മസില മണിയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാനെന്ന് ചലച്ചിത്ര അക്കാദമി. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ മേളയുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സിനിമകൾ പ്രദർശിപ്പിക്കില്ലെന്നും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാർ പ്രേംകുമാർ പറഞ്ഞു.

അതേസമയം സർക്കാർ വനിതകളുടെ സിനിമകൾക്ക് പ്രാധാന്യം നൽകുമ്പോൾ അക്കാദമിയും അതിനൊപ്പം നിൽക്കുകയാണ് വേണ്ടതെന്ന് സംവിധായക വിധു വിൻസെന്‍റ് പ്രതികരിച്ചു.

കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ നിന്ന് അസംഘടിതർ എന്ന സിനിമ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു സംവിധായിക കുഞ്ഞില മസിലാ മണി മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധവുമായെത്തിയത്. ഇതിനു പിന്നാലെ സംവിധായിക വിധു വിൻസന്റ് തന്റെ വൈറൽ സെബി എന്ന ചിത്രം ചലച്ചിത്ര മേളയിൽ നിന്ന് പിൻവലിച്ചു. സർക്കാർ വനിതകളുടെ സിനിമകൾക്ക് പ്രാധാന്യം നൽകുമ്പോൾ അക്കാദമിയും അതിനൊപ്പം നിൽക്കുകയാണ് വേണ്ടതെന്ന് സംവിധായക വിധു വിൻസെന്‍റ് പറഞ്ഞു.

എന്നാൽ കുഞ്ഞില മസില മണിയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകൾക്ക് അവസരം നൽകാനെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാർ പ്രേംകുമാർ പറഞ്ഞു.

ഇന്ത്യൻ സിനിമാ കാറ്റഗറിയിലുള്ള നാല് ചിത്രങ്ങളിൽ നിന്ന് രണ്ട് ചിത്രം പ്രദർശനത്തിന് ഇല്ലാത്തതോടെ പകരം സിനിമകൾ പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കുമെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News