Banglore : ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിക്കൊന്ന പ്രതികളെ തിരിച്ചറിയാന്‍ കഴിയാതെ പോലീസ്

ബെംഗളൂരുവില്‍ മലയാളിയുവാവിനെ കുത്തിക്കൊലപ്പെടുത്തിയവരെ തിരിച്ചറിയാനാവാതെ പോലീസ് . കാസര്‍കോട് രാജപുരം പൈനിക്കര ചേരുവേലില്‍ സനു തോംസണ്‍(30)കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്താന്‍ ഇപ്പോഴും ബെംഗളൂരു പോലീസ് അന്വേഷണം തുടരുകയാണ്.

സൗത്ത് ബെംഗളൂരുവിലെ ജിഗനിയില്‍ വ്യാഴാഴ്ച രാത്രി 10.45-ഓടെയായിരുന്നു ബൈക്കിലെത്തിയ മൂന്നംഗസംഘം സനുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ജിഗിനി പോലീസാണ് കേസന്വേഷണ ചുമതല.

ആക്രമണത്തിന്റെ ദൃശ്യം സമീപത്തെ സി.സി.ടി.വി. ക്യാമറയില്‍നിന്ന് വ്യാഴാഴ്ച പോലീസ് ശേഖരിച്ചിരുന്നു. ജിഗനിയിലെ ടാറ്റ അഡ്വാന്‍സ് സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായ സനു തോംസണ്‍ രാത്രി ജോലി കഴിഞ്ഞ് കമ്പനിയില്‍നിന്ന് ഇറങ്ങി സമീപത്തുള്ള താമസസ്ഥലത്തേക്ക് നടന്നുപോകുമ്പോഴാണ് അക്രമണത്തിനിരയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here