
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള(Plus one admission) അപേക്ഷ തീയതി നീട്ടാന്‍ സാധ്യതയെന്ന് മന്ത്രി വി ശിവന്‍കുട്ടി(V Sivankutty). സിബിഎസ്ഇ കുട്ടികള്‍ക്ക് കൂടി അവസരമൊരുക്കാനാണ് തീരുമാനം. അപേക്ഷ തീയതി നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ ഉദ്യോഗസ്ഥല ചര്‍ച്ചയ്ക്കുശേഷമെന്നും ഒരു അലോട്ട്മെന്റ് കൂടി നടത്തുന്ന കാര്യം പരിഗണനയിലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം
ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം.ഇന്നലെ രാത്രി ബ്ലോക്ക് 9 ലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത് . 9 ആം ബ്ലോക്കിലെ മല്ലികയുടെ വീട്ടിലെ ആട്ടിൻ കൂട് കാട്ടാന തകർക്കുകയും സമീപത്തെ നിരവധി മരങ്ങൾ പിഴുതെറിയുകയും ചെയ്തു .
ആറളത്ത് കഴിഞ്ഞ 14ാം തിയതി ആന കർഷകനെ ചവിട്ടിക്കൊന്നിരുന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു ആണ് മരിച്ചത്. ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനയെ തുരത്തിയത്. കണ്ണൂരിലെ മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. ആറളം പാലപ്പുഴയില്‍ കാട്ടാന സ്‌കൂട്ടര്‍ തകര്‍ത്ത സംഭവവും ഉണ്ടായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here