NEET : കർശന നിയന്ത്രണങ്ങളോടെ “നീറ്റ്” എ‍ഴുതി വിദ്യാര്‍ത്ഥികള്‍

കർശന നിയന്ത്രണങ്ങളോടെയും സുരക്ഷയോടെയും സംസ്ഥാനത്ത് നീറ്റ് പരീക്ഷ നടന്നു. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച പരീക്ഷ വൈകുന്നേരം 5.30ന് അവസാനിച്ചു.

രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ് യുജി പരീക്ഷ, വിവിധ കേന്ദ്രങ്ങളിലായി നടന്നു. സംസ്ഥാനം പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു.

തിരുവനന്തപുരം,കോട്ടയം,കൊച്ചി,കോഴിക്കോട് തുടങ്ങി 16 നഗരങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇന്ന് പരീക്ഷ എഴുതിയത്. എറണാകുളം ജില്ലയിൽ ഇടുക്കി ജില്ലയിലെയും എറണാകുളത്തെയും വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.

കർശനമായ പരിശോധനകള്‍ക്ക് ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് കടത്തി വിട്ടത്.വാച്ച്,മൊബൈൽ ഫോണ്‍,കാൽകുലേറ്റർ,പേന, തുടങ്ങിയവയ്ക്കും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

രാജ്യത്ത് 497 നഗരങ്ങളിലും വിദേശത്തെ 17 കേന്ദ്രങ്ങളിലുമായി നടത്തിയ പരീക്ഷയിൽ 18 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കാളികളായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here