Sri Lanka : ശ്രീലങ്കൻ പ്രതിസന്ധി: കേന്ദ്രം സർവകക്ഷി യോഗം വിളിച്ചു

ശ്രീലങ്കൻ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ ചൊവ്വാഴ്ച വീണ്ടും സർവകക്ഷിയോഗം വിളിച്ചു. വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ്. ജയശങ്കർ, ധനകാര്യമന്ത്രി നിർമല സീതാരാമൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക.

ഭീകരരുടെ വെടിയേറ്റ് സൈനികന് വീരമൃത്യു

പുൽവാമയിൽ ഭീകരരുടെ വെടിയേറ്റ് ഒരു സൈനികന് വീരമൃത്യു. സി ആർ പി എഫ് ജവാൻ എ എസ് ഐ വിനോദ് കുമാർ ആണ് വീരമൃത്യു വരിച്ചത്.

വി വി ഐ പി സുരക്ഷ ശക്തമാക്കാൻ നിർദേശം

വി വി ഐ പി സുരക്ഷ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര സേനക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.കർശന നിരീക്ഷണം തുടരണം.

പാറ്റ്ന പോപ്പുലർ ഫ്രണ്ട് കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ

പാറ്റ്ന പോപ്പുലർ ഫ്രണ്ട് കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ. ധരബംഗ സ്വദേശിയും അഭിഭാഷകനുമായ നൂറുദ്ദീൻ ആണ് അറസ്റ്റിലായത്.ലക്നൗവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ യുപിയിലെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടി പാറ്റ്ന പോലീസിന് കൈമാറിയത്.

സ്പൈസ് ജെറ്റ് ലിമിറ്റഡിന്റെ പ്രവർത്തനം ഉടൻ നിർത്തണമെന്ന് ആവശ്യം

സ്പൈസ് ജെറ്റ് ലിമിറ്റഡിന്റെ പ്രവർത്തനം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി.യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുവാൻ സ്പൈസ്ജെറ്റ് പരാജയപ്പെട്ടുവെന്ന് ഹർജിയിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News