Hashish oil : ജയിലിലുള്ള സുഹൃത്തുക്കളെ കാണാൻ ഹാഷിഷ് ഓയിലുമായി വന്ന രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു സ്വദേശി എ. സംഗീത, ശിവമോഗ ഭദ്രാവതി സ്വദേശി ടി.ആര്‍. ഛായ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

വനിതാ സുരക്ഷാജീവനക്കാരിക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് മുറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ രണ്ടുപേരില്‍നിന്നും ഓരോ പ്ലാസ്റ്റിക് കുപ്പികളിലായി 220 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു.വിചാരണ തടവുകാരനായ ലോഹിത്തിനെ കാണാനാണ് സംഗീത എത്തിയത്. മറ്റൊരു തടവുകാരനായ വി. കാലപ്പയെ കാണാനാണ് ഛായ എത്തിയത്. ആറുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News