‘ഡിലീറ്റ് ഫോർ എവരിവൺ’ സമയപരിധി നീട്ടി വാട്‌സ്ആപ്പ്

സാമൂഹിക മാധ്യമമായ വാട്‌സ്ആപ്പിൽ പുതിയ മാറ്റം വരുന്നു. അയച്ച സന്ദേശങ്ങൾ പിൻവലിക്കാനുള്ള ഫീച്ചറിലാണ് മാറ്റം വരാൻ പോകുന്നത്.സന്ദേശങ്ങൾ പിൻവലിക്കാനുള്ള സമയപരിധി വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

അടുത്തിടെ തന്നെ സന്ദേശങ്ങൾക്ക് ഇമോജി റിയാക്ഷൻ അവതരിപ്പിച്ച വാട്‌സ്ആപ്പ് ഇപ്പോൾ സന്ദേശങ്ങൾ പിൻവലിക്കാനുള്ള ‘ഡിലീറ്റ് ഫോർ എവരി വൺ’ ഫീച്ചറിലും മാറ്റം വരുത്താൻ പോവുകയാണ്. സന്ദേശങ്ങൾ പിൻവലിക്കാൻ നിലവിൽ വാട്‌സ്ആപ്പ് അനുവദിച്ചിട്ടുള്ള സമയ പരിധി ഒരു മണിക്കൂർ 8 മിനുട്ടും 16 സെക്കന്റുമാണ്.

വരാനിരിക്കുന്ന പുതിയ അപ്‌ഡേറ്റിൽ ഇത് 2 ദിവസവും 12 മണിക്കൂറുമായി വർധിപ്പിക്കുമെന്നാണ് വാബീറ്റാ ഇൻഫോയുടെ റിപ്പോർട്ട്. ഉപഭോക്താക്കൾ ഏറെ ആഗ്രഹിച്ചിരുന്ന ഒരു മാറ്റമാണിത്. അബദ്ധത്തിൽ അയച്ചു പോകുന്ന സന്ദേശങ്ങൾ പിൻവലിക്കാൻ സമയപരിധി വർധിപ്പിക്കുന്നത് സഹായകമാകും.

നിലവിൽ ഐഒഎസ് ബീറ്റാ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ് വൈകാതെ തന്നെ ആൻഡ്രോയിഡ് ബീറ്റാ വേർഷനിലും ഫീച്ചർ ലഭ്യമാകും. ഇതിനു ശേഷമാകും എല്ലാ ഉപഭോക്താക്കൾക്കും ഫീച്ചർ ലഭിക്കുക.

മറ്റൊരു അപ്‌ഡേറ്റ് കൂടി വാട്‌സ്ആപ്പ് കൊണ്ടുവരുന്നുണ്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിൽ നിലവിൽ ചിത്രങ്ങളും വീഡിയോകളുമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. പുതിയ അപ്‌ഡേറ്റോടു കൂടി സ്റ്റാറ്റസുകളിൽ ഓഡിയോ കൂടി ഉപയോഗിക്കാൻ സാധിക്കും. വോയിസ് സ്റ്റാറ്റസ് എന്ന പേരിലായിരിക്കും ഈ ഫീച്ചർ അവതരിപ്പിക്കുക. കൂടുതൽ ഫീച്ചറുകൾ ഉടനെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോർട്ടുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News