Punjab : നിയമ ലംഘനത്തിനുള്ള പിഴയ്ക്കൊപ്പം ശിക്ഷയായി രക്തദാനവും

ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നവർക്ക് പിഴയ്ക്കൊപ്പം ശിക്ഷയായി രക്തദാനവും .പഞ്ചാബിലാണ് ഇത്തരത്തിൽ ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നവരുടെ ശിക്ഷാ നടപടികളിൽ രക്തദാനവും ഉൾപ്പെടുത്തിയിരിക്കുന്നത്.നേരത്തെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പിഴയ്ക്കൊപ്പം സാമൂഹികസേവനം കൂടി നിർബന്ധമായും ചെയ്യേണ്ട നിയമ ലംഘനങ്ങളുണ്ട്.

ഇതിൽ തന്നെ രക്തദാനം കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ്. രോഗികൾക്ക് ഗുണകരമാകുന്ന തീരുമാനമായതിനാൽ തന്നെ ഇതിൽ അഭിപ്രായവ്യത്യാസങ്ങൾ ആരും ഉന്നയിച്ചിട്ടില്ല.

അമിതവേഗത, മദ്യപിച്ച് വാഹമോടിക്കൽ എന്നീ തെറ്റുകൾക്കുള്ള ശിക്ഷാനടപടികൾക്കൊപ്പമാണ് രക്തദാനവും വരുന്നത്. അമിതവേഗതയ്ക്ക് ആദ്യമായി പിടിക്കപ്പെടുമ്പോൾ ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഷനുമാണ് നൽകുക. ഇതുതന്നെ ഒന്നിലധികം തവണയാകുമ്പോൾ രണ്ടായിരം രൂപയായിരിക്കും പിഴ.

മദ്യപിച്ച് വാഹനമോടിച്ചാൽ ആദ്യതവണ 5000 രൂപയാണ് പിഴ. തുടർന്നുള്ള തവണകളിൽ 10,000 രൂപയായിരിക്കും പിഴ. മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും. നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഈ വിഷയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവത്കരണ ക്ലാസുകളിൽ പങ്കാളികളാവുകയും വേണം.

രക്തദാനം ഏത് രീതിയിലാണെങ്കിലും മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ നടത്തൂ. പ്രായം, ആരോഗ്യാവസ്ഥ, മറ്റ് രോഗങ്ങൾ എല്ലാം പരിശോധിച്ച ശേഷം മാത്രമേ രക്തം എടുത്ത് ബാങ്കിൽ സൂക്ഷിക്കൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here