Arjun Kapoor; വെറും 15 മാസംകൊണ്ട് കിടിലന്‍ മേയ്ക്ക്ഓവര്‍; അര്‍ജുന്‍കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇങ്ങിനെ

ബോളിവുഡില്‍ ഏറ്റവും ഹോട്ടായിട്ടുള്ള നായകന്മാരില്‍ ഒരാളാണ് അര്‍ജുന്‍ കപൂര്‍. അഭിനയത്തില്‍ മാത്രമല്ല, ശരീരം സൂക്ഷിക്കുന്നതിലും ഇദ്ദേഹത്തിന്റെ പ്രയത്‌നം എടുത്തു പറയേണ്ടതാണ്. സോഷ്യല്‍ മീഡിയില്‍ ഇദ്ദേഹം വര്‍ക്കൗട്ടുകളും ട്രാന്‍ഫോമേഷനുമെല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇദ്ദേഹം പങ്കുവെച്ച കുറിപ്പും ഫോട്ടോയുമാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

Arjun Kapoor Killer Body Transformation Sets Internet on Fire - See His Fat  to Fit Pics

തടിച്ച് ശരീരത്തിന്റെ ഷേയ്‌പ്പെല്ലാം പോയി സിക്‌സ്പാക്കില്ലാത്ത തന്റെ ഒരു വര്‍ഷം മുന്‍പുള്ള ചിത്രവും. പിന്നീട് വര്‍ക്കൗട്ട് ചെയ്ത് സെറ്റാക്കിയെടുത്ത ബോഡി പിക്ച്ചറുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം തന്റെ ഈ വര്‍ക്കൗട്ട് ജേണിയെക്കുറിച്ച് മനോഹരമായ കുറിപ്പും ഇദ്ദേഹം പങ്കുവെയ്ച്ചിട്ടുണ്ട്. 2021 ഫെബ്രുവരി മാസം മുതല്‍ തുടങ്ങിയ തന്റെ ഈ യാത്ര 2022 മെയ് മാസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അതായത് 15 മാസത്തെ നീണ്ട ട്രാന്‍സ്‌ഫോമേഷന്‍ പ്രയത്‌നത്തിന്റെ ഫലമാണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഈ മാറ്റത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

A day in Arjun Kapoor's life: Here's how the actor eats and works out to  stay fit | Health - Hindustan Times

കൃത്യമായി ഇതില്‍ തന്നെ തുടരുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും എന്നാല്‍ താന്‍ 15 മാസം ട്രാക്ക് തെറ്റാതെ തുടര്‍ച്ചയായി വര്‍ക്കൗട്ടില്‍ തുടരുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കുറിക്കുന്നു. കൂടാതെ താരം തന്നില്‍തന്നെയുള്ള ആത്മ വിശ്വസവും പ്രകടിപ്പിക്കുന്നു. നെഞ്ചത്ത് രോമങ്ങള്‍ നിറഞ്ഞ് സിസ്പാക്കോടുകൂടി നില്‍ക്കുന്ന അര്‍ജുന്‍ കപൂറിന്റെ ചിത്രങ്ങള്‍ ഫിറ്റ്‌നസ്സ് പ്രേമികള്‍ ഇതിനോടകം വൈറല്‍ ആക്കിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഈ ഹാര്‍ഡ് വര്‍ക്ക് മറ്റുള്ളവര്‍ക്കും പ്രചോദനമാകുന്നരീതിയിലാണ് ആരാധകര്‍ എറ്റെടുത്തിരിക്കുന്നത്.

അര്‍ജുന്‍ കപൂറിന്റെ ഫിറ്റ്‌നസ്

സിനിമയില്‍ വന്ന കാലം മുതല്‍ അരോഗ്യത്തിലും ബോഡി സൗന്ദര്യത്തിലും അതീവ ശ്രദ്ധ നല്‍കിയിരുന്ന വ്യക്തിയായിരുന്നു അര്‍ജുന്‍ കപൂര്‍. സിനിമയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് 140 കിലോയോളം ഭാരമുണ്ടായിരുന്നു ഇദ്ദേഹത്തിന്. അമിത വണ്ണം മൂലം ആസ്മപോലുള്ള പല ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്ന ഒരു വ്യക്തികൂടിയായിരുന്നു ഇദ്ദേഹം. ഒരു കാലത്ത് തടി തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും തനിക്ക് തടി ഒരിക്കലും കുറയ്‌ക്കേണ്ടതില്ല എന്നും വിശ്വസിച്ചിരുന്ന സ്വയം ബോധിപ്പിച്ചിരുന്ന വ്യക്തിയാണ് അര്‍ജുന്‍ കപൂര്‍.

Arjun Kapoor Flaunts His Flexibility While Doing Iyengar Yoga, Check Out  His Inspiring Fitness Journeyഇക്കാര്യം ഇദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തടി കുറച്് ബോഡി കൂടുതല്‍ മനോഹരമായതിനുശേഷമാണ് വ്യായാമം എത്രത്തോളം നല്ലതാണെന്ന് ഇദ്ദേഹം പോലും തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ സിനിമയിലേയ്ക്ക് എത്തുന്നതിനു മുന്‍പുതന്നെ അഞ്ച്് വര്‍ഷം കൊണ്ട് 50 കിലോയാണ് ഇദ്ദേഹം കുറച്ചത്.

ഫിറ്റ്‌നസ് രഹസ്യം

പിന്നീട് പലപ്പോഴായി സോഷ്യല്‍ മീഡിയയിലൂടെ ഇദ്ദേഹം തന്റെ വര്‍ക്കൗട്ട് റൂട്ടീന്‍ ആരാധകര്‍ക്കിടയിലേയ്ക്ക് എത്തിച്ചിരുന്നു. കൃത്യമായ സമയനിഷ്ടയോടെ നടത്തിയ ഡയറ്റും വര്‍ക്കൗട്ട് പ്ലാനും ഇദ്ദേഹം തന്നെ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. താന്‍ എന്നും രാവിലെ 10 മണിക്ക് പ്രഭാത ഭക്ഷണം കഴിക്കുമെന്നും അതില്‍ മുട്ടയും 22 ഗ്രാം പ്രോട്ടീന്‍, 12 ഗ്രാം ഫാറ്റ്, 25 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് 4.5 ഗ്രാം ഫൈബര്‍ എന്നിവ അടങ്ങുന്ന പ്രഭാതഭക്ഷണമാണ് ശീലമാക്കാറുള്ളത്.

Arjun Kapoor shares his battle with obesity and never giving up in a moving  Instagram post | GQ India

കൂടാതെ പ്രഭാതഭക്ഷണത്തിനുശേഷം ജിമ്മില്‍ പോകും ഏകദേശം ഒന്നര മണിക്കൂര്‍ താന്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ജിമ്മില്‍പോയാല്‍ പ്രധാനമായും ചെയ്യുന്നത് വെയ്റ്റ്‌ലിഫ്റ്റിംഗ്, സ്‌കിപ്പിംഗ്, പുഷപ്പ്, പ്ലാങ്ക്, ട്രെഡ്മില്‍ റണ്ണിംഗ് എന്നിവയാണ്.

Arjun Kapoor Is Unstoppable As He Exercise Routines To Chokra Jawaan At  Gymnasium This Monday - News 4 Social English

ജിമ്മില്‍നിന്നും വന്ന് കുറച്ചു സമയം റെസ്റ്റ് എടുത്തതിനുശേഷം 388 കാലറി ഉര്‍ജമുള്ള ബ്ക്ഷണവും ഒപ്പം 43 ഗ്രാം പ്രോട്ടീന്‍, 15 ഗ്രാം ഫാറ്റ്, 34 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് 121 ഗ്രാം ഫൈബര്‍ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കും. ഇത്തരത്തില്‍ വൈകുന്നേരങ്ങളിലും കാര്‍ബോയും ഫൈബറും ഫാറ്റും എനര്‍ജിയുമടങ്ങിയ ഭക്ഷണമാണ് ശീലം.

Arjun Kapoor is sweating it out hard for his upcoming movie Panipat |  TheHealthSite.com

പിന്നീട് വൈകീട്ട് രണ്ട് മണിക്കൂര്‍വരെ വര്‍ക്കൗട്ടും ചെയ്യുന്നതാണ് ശീലം. വര്‍ക്കൗട്ടിനുശേഷം അല്‍പ്പസമയം റെസ്റ്റ് എടുത്ത് ഡിന്നര്‍ കഴയിക്കും. ടര്‍ക്കിഷ് കബാബ്, 22 ഗഹ്രാം പ്രോട്ടീന്‍, 10ഗ്രാം ഫാറ്റ്, 3 ഗ്രാം കാര്‍ബോഹൈട്രോറ്റ്, 7 ഗ്രാം ഫൈബര്‍ എന്നിവ അടങ്ങിയ ഡിന്നറും അടങ്ങുന്നതാണ് അര്‍ജുന്‍ കപൂറിന്റെ ഡയറ്റും ഫിറ്റ്‌നസ് രഹസ്യവും.

തന്റെ ഡയറ്റ് മുതല്‍ താന്‍ ഓരോവട്ടവും ചെയ്യുന്ന വ്യായാമവും ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട് അത്തരത്തില്‍ ഈ അടുത്തുതന്നെ ഹിറ്റായ ഒരു പോസ്റ്റാണ് ഇദ്ദേഹം യോഗ അഭ്യസിക്കുന്നത്. വളരെ മെയ്‌വഴക്കത്തോടെ യോഗ ചെയ്യുന്ന ഇദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ജേണിയുടെ ആരംഭവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളും ഇപ്പോള്‍ത്തെ ബോഡിയും ഹോട്ട് ലുക്കും താരതമ്യം ചെയ്ത് നിരവധി പ്രചോദനം നല്‍കുന്നതരത്തിലുള്ള വീഡിയോസും സോഷ്യല്‍ മീഡിയകളില്‍ ഇന്ന് കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here