Sexual Harassment; ലൈംഗികാതിക്രമണ പരാതി; സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തു

യുവ എഴുത്തുകാരിയുടെ ലൈംഗികാതിക്രമണ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്.

പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. ഇതിന് ശേഷം യുവതിയുടെ ഫോണിലേക്ക് മെസേജ് അയച്ച് ഇയാള്‍ നിരന്തരം ശല്യം ചെയ്തതായി യുവതി ആരോപിക്കുന്നു. ഇയാള്‍ ബലമായി ചുംബിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News