ഇംഗ്ലണ്ടിനെതിരായ(England) അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍ കളി തുടരുന്നു. തുടക്കത്തില്‍ പതറിയെങ്കിലും അഞ്ചാമനായി ഇറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍(Jos Buttler) സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 40 ഓവറില്‍ 220/7 എന്ന നിലയിലാണ്. 59 റണ്‍സുമായി ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ പുറത്തതായി. ഇന്ത്യയ്ക്ക് തുടക്കത്തില്‍ ആതിഥേയരുടെ നാല് വിക്കറ്റുകള്‍ വീഴ്ത്താനായി.
15 ഓവറില്‍ 80 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡിലുണ്ടായത്. നിലവില്‍ ഹാര്‍ദിക് പാണ്ഡ്യ 4 വിക്കറ്റ് നേടി. ഏകദിന പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച മുഹമ്മദ് സിറാജ് ജോണി ബെയര്‍സ്റ്റോ (0), ജോ റൂട്ട് (0) എന്നിവരുടെ വിക്കറ്റുകള്‍ നേടി. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.
പരുക്കേറ്റ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇരുവരും പങ്കിട്ടിരുന്നു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, ലിയാം ലിവിംഗ്സ്റ്റണ്‍, മൊയീന്‍ അലി, ക്രെയ്ഗ് ഓവര്‍ടോണ്‍, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, റീസെ ടോപ്ലി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.