ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാല്‍ 1.29 ലക്ഷം രൂപ പിഴ!

നഗരസൗന്ദര്യത്തിന് കോട്ടംതട്ടുന്ന വിധം ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാന്‍ ഇടുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് കുവൈത്ത്(Kuwait) മുനിസിപ്പാലിറ്റി. നിയമലംഘകര്‍ക്ക് 500 ദിനാര്‍ (1.29 ലക്ഷം രൂപ) പിഴ ചുമത്താനാണു കരടു നിയമത്തില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

അനാവശ്യ വസ്തുക്കള്‍ ബാല്‍ക്കണിയില്‍ കൂട്ടിയിടുന്നതും നിയമലംഘനമാണ്. നടപ്പാതകള്‍, തെരുവുകള്‍, പൊതു ഇടങ്ങള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബാര്‍ബിക്യൂ ചെയ്യുന്നതും നിരോധിച്ചു. നിയമം ലംഘിച്ച് നിരോധിത സ്ഥലങ്ങളില്‍ ബാര്‍ബിക്യൂ ചെയ്യുന്നവര്‍ക്കു 2,000 മുതല്‍ 5,000 (5.1 ലക്ഷം രൂപ-12.9 ലക്ഷം രൂപ) ദിനാര്‍ വരെ പിഴ ഈടാക്കുമെന്നും കരട് നിയമത്തില്‍ പറയുന്നു.

കേടായ വാഹനങ്ങള്‍, ബോട്ടുകള്‍, മോട്ടര്‍ സൈക്കിളുകള്‍ എന്നിവ തെരുവിലും നടപ്പാതകളിലും പൊതു ഇടങ്ങളിലും ഉപേക്ഷിക്കാന്‍ പാടില്ല. നോട്ടിസ് ലഭിച്ചിട്ടും 48 മണിക്കൂറിനകം മാറ്റാത്ത വാഹനങ്ങള്‍ കണ്ടുകെട്ടും. 3 മാസത്തിനകം തിരിച്ചെടുക്കാത്തവ ലേലം ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News