KSEB : വൈദ്യുതി മുടങ്ങി ; കെഎസ്ഇബി ഓഫീസിലേക്കു ഫോണിൽ വിളിച്ച് ചീത്ത ; പിന്നീട് സംഭവിച്ചത്…?

ചില പ്രത്യേക സാഹചര്യങ്ങളില്‍ വൈദ്യുതി മുടങ്ങാറുണ്ടല്ലോ,,വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി ഓഫിസിലേക്കു വിളിച്ച് പരാതി പറയുന്നവരുണ്ടാകാം…

ഇത്തരത്തില്‍ പരാതിപ്പെടാന്‍ വിളിച്ചിട്ട് ഫോണിൽ ചീത്ത വിളിച്ചു. ഇയാൾക്കു ശിക്ഷയായി കിട്ടിയതു ഓഫീസിലെ ഫോണിനു മറുപടി നൽകുന്നതിനുള്ള ചുമതല. മേമുഖം സ്വദേശി സുജിതിനാണു സെക്‌ഷൻ ഓഫീസിൽ ഫോണിന്റെ ചുമതല നൽകിയത്.

നേരത്തെ പിറവം സെക്‌ഷനു കിഴിലാണു മേമുഖം ഉൾപ്പെടുന്ന മണീട് പ‍ഞ്ചായത്ത് പ്രദേശം ഉൾപ്പെട്ടിരുന്നത്.കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മേഖലയിൽ വൈദ്യുതി വിതരണം താറുമാറായിരുന്നു.

തുടർന്നാണു സുജിത് ഓഫിസിലേക്കു വിളിച്ചത്. ശല്യം രൂക്ഷമായതോടെ കെഎസ്ഇബി അധികൃതർ പൊലീസിൽ അറിയിച്ചു.ഫോൺ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിൽ ഇദ്ദേഹത്തെ കണ്ടെത്തി.നിയമനടപടികൾ തുടരുന്നതിനു താൽപര്യമില്ലെന്ന് അറിയിച്ചതോടെയാണു ഫോണിനു മറുപടി നൽകുന്ന ചുമതല പൊലീസ് ഏൽപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News