BIG BREAKING : മുഖ്യമന്ത്രിയ്ക്കെതിരായ ആക്രമണ ശ്രമം ; യൂത്ത് കോണ്‍ഗ്രസ് ഗൂഢാലോചന പുറത്ത്

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഗൂഢാലോചന പുറത്ത്.പുറത്തായത് യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍.പദ്ധതി തയ്യാറാക്കിയത് സംസ്ഥാന നേതാക്കള്‍.ഗൂഢാലോചനയുടെ തെളിവുകള്‍ കൈരളി ന്യൂസിന് ലഭിച്ചു.

മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ ഗൂഢാലോചന നടത്തി.ഭാരവാഹികൾ നിർദേശം നൽകുന്ന വിവരങ്ങളാണ് കൈരളി ന്യൂസിന് ലഭിച്ചത്.പുറത്തുവന്നത് യൂത്ത് കോൺഗ്രസ് ഒഫീഷ്യൽ വാട്‌സാപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ.പദ്ധതി തയ്യാറാക്കിയത് സംസ്ഥാന നേതാക്കളാണെന്നും വ്യക്തമാണ്.

ഗ്രൂപ്പിൽ സന്ദേശം നൽകിയത് മുൻ എംഎൽഎ – ശബരീനാഥൻ.മറ്റു നേതാക്കളും ഇതിനോട് പ്രതികരിക്കുന്നുണ്ട്.സിഎം കണ്ണൂരിൽ നിന്ന് വരുന്നുണ്ട്,രണ്ടുപേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിക്കണമെന്ന് ശബരീനാഥൻ പറയുന്നു.എന്നാൽ വിമാനത്തിൽ നിന്ന് മുഖ്യമന്ത്രിക്ക്
പുറത്തിറങ്ങാൻ ആകില്ലെന്നും ശബരിനാഥൻ പറയുന്നത് വ്യക്തം.

അടിപൊളി സമരം ആകുമെന്നും നേതാക്കൾ പറയുന്നുണ്ട്.ആസൂത്രണം ചെയ്തത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളാണ്.യൂത്ത് സംസ്ഥാന ഭാരവാഹികളാണ് ഗ്രൂപ്പിന്റെ അഡ്മിൻ എന്നതും ശ്രദ്ധേയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here