Buffer Zone: ബഫര്‍ സോണില്‍ നാളെ ഹര്‍ജി നല്‍കില്ല; കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം

ബഫര്‍ സോണ്‍(Buffer Zone) വിധിയില്‍ കേരളം സുപ്രീം കോടതിയില്‍(Supreme court) ഹര്‍ജി നല്‍കുക വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം. അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ് മുഖ്യമന്ത്രിയുമായി ഈ ആഴ്ച്ച ചര്‍ച്ച നടത്തും. സംരക്ഷിത വനത്തിനു ചുറ്റുമുള്ള ബഫര്‍ സോണില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയില്‍ നല്‍കുന്നത് സംബന്ധിച് അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ് സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയുമായി ദില്ലിയില്‍ ചര്‍ച്ച നടത്തി.

ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധിയില്‍ ഭേദഗതിയോ വ്യക്തതയോ വരുത്തണമെന്നാവശ്യപ്പെട്ട് മിസലേനിയസ് പെറ്റീഷന്‍ നല്‍കാനായിരുന്നു നീക്കം. ഇതിന് ചില പരിമിതികള്‍ ഉണ്ടെന്നും പുനഃപരിശോധന ഹര്‍ജിയാണ് കൂടുതല്‍ അഭികാമ്യമെന്നുമാണ് സീനിയര്‍ അഭിഭാഷകരില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിച്ച നിയമ ഉപദേശം.

മങ്കിപോക്‌സ് ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

മങ്കിപോക്‌സിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.രോഗിയുമായി അടുത്ത് ഇടപെട്ട രണ്ട് പേരുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് മന്ത്രി വ്യക്തമാക്കി.

അഞ്ച് ജില്ലകളിൽ നിന്നുള്ളവരെ നിരീക്ഷിക്കുന്നത് തുടരുന്നുണ്ട്.വിമാനത്താവളങ്ങളിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌കുകൾ ഒരുക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.കേന്ദ്ര സംഘവുമായി നാളെ ആശയവിനിമയം നടത്തുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

മങ്കിപോക്സിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കും. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്ക എന്നിവ ഉപയോഗിക്കുക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലർത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരും.

തെറ്റായ പ്രചരണങ്ങൾ നടത്തരുത്. എന്തെങ്കിലും സംശയമുള്ളവർ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News