എറണാകുളം(Ernakulam) കൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീന്.കെ.കെയാണ്(51) മരിച്ചത്. വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേല്‍ക്കുകയായിരുന്നു.
അറ്റകുറ്റ പണിയ്ക്കായി ഓഫാക്കേണ്ട ട്രാന്‍സ്ഫോര്‍മര്‍ മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റില്‍ നിന്നിറക്കിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കണ്ണൂരില്‍ വിമാനയാത്രക്കാരില്‍നിന്ന് 73 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
കണ്ണൂര്‍(Kannur) രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി 73 ലക്ഷത്തോളം രൂപ വിലവരുന്ന 1,525 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹിം ബാദുഷ, തലശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരെ അറസ്റ്റുചെയ്തു.
അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് ഷാക്കിര്‍ ഹാര്‍ഡ് ബോര്‍ഡില്‍ ഒട്ടിച്ചനിലയിലും ഫോയില്‍ പേപ്പറിന്റെ രൂപത്തിലുമാണ് 745 ഗ്രാം സ്വര്‍ണം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതേ വിമാനത്തില്‍ ഇബ്രാഹിം ബാദുഷ താക്കോല്പ്പൂട്ടിനുള്ളില് ഒളിപ്പിച്ചാണ് 18 ലക്ഷം രൂപ വിലവരുന്ന 350 ഗ്രാം സ്വര്‍ണം കടത്തിയത്. മസ്കറ്റില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് ഷാനു 430 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി പ്ലാസ്റ്റിക് ഷീറ്റിലും കളിപ്പാട്ടങ്ങളുടെ പെട്ടിയിലും ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസ് അസി. കമീഷണര്‍ ടി എം മുഹമ്മദ് ഫയിസ്, സൂപ്രണ്ടുമാരായ എന്‍ സി പ്രശാന്ത്, കെ ബിന്ദു, ഇന്‍സ്പെക്ടര്‍മാരായ നിവേദിത, ജിനേഷ്, ദീപക്, വി രാജീവ്, രാംലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ ജാമ്യത്തില്‍ വിട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here