Oman : മലയാളികൾക്ക് വൻ തിരിച്ചടി ; ഒമാനില്‍ വീണ്ടും സ്വദേശിവത്കരണം

കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്ക്കരണം വ്യാപിപ്പിച്ച് ഒമാൻ. 200ൽ പരം തസ്തികകളിൽ വിദേശി തൊഴിലാളികളെ വിലക്കി തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബഔവിൻ ഉത്തരവിറക്കി.

മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾക്ക് തിരിച്ചടിയാകുന്നതാണ് മന്ത്രാലയം തീരുമാനം. നിലവിൽ നൂറിൽ പരം തസ്തികകളിൽ വിദേശികൾക്ക് നിയമന വിലക്ക് നിലനിൽക്കുകയാണ്. അതേസമയം, പുതിയ ഉത്തരവ് എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നറിവായിട്ടില്ല.

സ്വദേശിവത്ക്കരണം പ്രഖ്യാപിച്ച പ്രധാന മേഖലകൾ 

അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ, പബ്ലിക് റിലേഷൻസ് ഡയറക്ടർ/മാനേജർ, എച്ച്ആർ ഡയറക്ടർ/മാനേജർ, ഡയറക്ടർ ഓഫ് റിലേഷൻസ് ആന്റ് എക്‌സറ്റേണൽ കമ്യൂണിക്കേഷൻസ്, ഡയറക്ടർ/മാനേജർ ഓഫ് സിഇഒ ഓഫീസ്, എംപ്ലോയ്മന്റ് ഡയറക്ടർ/മാനേജർ, ഫോളോഅപ്പ് ഡയറക്ടർ/മാനേജർ, സെക്യൂരിറ്റി സൂപ്പർവൈസർ, ഡയറക്ടർ/മാനേജർ ഓഫ് അഡ്മിഷൻ ആന്റ് റജിസ്‌ട്രേഷൻ, സ്റ്റുഡൻസ് അഫേഴ്‌സ് ഡയറക്ടർ/മാനേജർ, കരിയർ ഗൈഡൻസ് ഡയറക്ടർ/മാനേജർ, ഇന്ധന സ്റ്റേഷൻ മാനേജർ, ജനറൽ മാനേജർ, എച്ച് ആർ സ്‌പെഷ്യലിസ്റ്റ്, ലൈബ്രേറിയൻ, എക്‌സിക്യൂട്ടീവ് കോഓർഡിനേറ്റർ, വർക്ക് കോൺട്രാക്ട് റഗുലേറ്റർ, സ്‌റ്റോർ സൂപ്പർവൈസർ, വാട്ടർ മീറ്റർ റീഡർ, ട്രാവലേഴ്‌സ് സർവീസെസ് ഓഫീസർ, ട്രാവൽ ടിക്കറ്റ് ഓഫീസർ, ബസ് ഡ്രൈവർ/ടാക്‌സി കാർ ഡ്രൈവർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here