Parliament; പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഇന്ന്

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാകും സമ്മേളനം ആരംഭിക്കുക. പാര്‍ലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്, അഴിമതി ഉള്‍പ്പടെയുള്ള വാക്കുകള്‍ വിലക്കിയ തീരുമാനം ഇതൊക്കെ ആദ്യ ദിവസം തന്നെ പ്രതിപക്ഷം ആയുധമാക്കിയേക്കും. സര്‍ക്കാരിനെതിരെ ഇരുസഭകളിലും യോജിച്ച പ്രതിഷേധത്തിനാണ് പ്രതിപക്ഷ തീരുമാനം.

അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ 10 മണിമുതല്‍ വൈകീട്ട് 4 മണിവരെയാണ് വോട്ടെടുപ്പ്. പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലും എം.എല്‍.എമാര്‍ക്ക് അതത് സംസ്ഥാനങ്ങളിലെ നിയമസഭകളിലുമാണ് വോട്ടുചെയ്യാനാവുക. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയ അംഗങ്ങള്‍ക്ക് വ്യത്യസ്ഥ ഇടങ്ങളില്‍ നിന്ന് വോട്ടുചെയ്യാം.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പശ്ചിമബംഗാള്‍ നിയമസഭയിലാണ് വോട്ടുചെയ്യുന്നത്. 4033 എംല്‍.എമാരും 776 എം.പിമാരും ഉള്‍പ്പടെ 4809 പേരാണ് വോട്ടുചെയ്യുക. 1086431 ആണ് ആകെയുള്ള വോട്ടുമൂല്യം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ദൗപതി മുര്‍മുവും പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി യശ് വന്ദ് സിന്‍ഹയുമാണ് മത്സരിക്കുന്നത്. വനിത, ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നിവ പരിഗണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ നിരവധി പ്രതിപക്ഷ പാര്‍ടികള്‍ ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News