Rishabh Pant; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ടീം ഇന്ത്യയ്ക്ക്; കന്നി സെഞ്ചുറിയുമായി റിഷബ് പന്ത്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ടീം ഇന്ത്യയ്ക്ക്. മൂന്ന് മത്സരപരമ്പര 2-1 നാണ് രോഹിത് ശര്‍മയുടെ സംഘം സ്വന്തമാക്കിയത്. അവസാനഏകദിനത്തില്‍ ഇന്ത്യ അഞ്ചുവിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പിച്ചു. അപരാജിത സെഞ്ച്വറി നേടിയ റിഷബ് പന്താണ് ഇന്ത്യയുടെ വിജയശില്‍പി.

ട്വന്‍റി-20 പരമ്പരയ്ക്ക് പുറമെ ഏകദിനപരമ്പരയിലും ടീംഇന്ത്യ വിജയം ആവര്‍ത്തിച്ചു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് റിഷബ് പന്തിന്‍റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും ഉശിരന്‍ പോരാട്ടവീര്യമാണ് മിന്നും ജയം ഒരുക്കിയത് . 72 റണ്‍സിന് രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടേതും ഉള്‍പ്പെടെ നാലു വിക്കറ്റ് നഷ്ടമായപ്പോള്‍ ക്രീസിലെത്തിയ ഇരുവരും ക്രീസില്‍ നങ്കൂരമിട്ട് കളിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ അതിവേഗം ഉയര്‍ന്നു.

അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ പന്തും പാണ്ഡ്യയും കൂടി നേടിയത് 133 റണ്‍സാണ്. 71 റണ്‍സെടുത്ത പാണ്ഡ്യ മടങ്ങിയശേഷവും പോരാട്ടവീര്യം തുടര്‍ന്ന പന്ത് ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം തുടര്‍ന്നു.16 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് പുറത്തായശേഷം രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് അപരാജിത സെഞ്ച്വറിയുമായി ഉറച്ചുനിന്ന്പൊരുതിയ റിഷബ് പന്ത് 47 പന്ത് ബാക്കിനില്‍ക്കെ ഇന്ത്യയെ വിജയത്തിലേക്കും പരമ്പര നേട്ടത്തിലേക്കും നയിച്ചു.

113 പന്തില്‍ 16 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉള്‍പ്പെടെ പുറത്താകാതെ 125 റണ്‍സാണ് റിഷബ് പന്ത് നേടിയത്. പാണ്ഡ്യ 55 പന്തില്‍ 10 ബൗണ്ടറികള്‍ ഉള്‍പ്പെടെ 71 റണ്‍സെടുത്തു. റിഷബ് പന്താണ് പ്ലെയര്‍ ഓഫ് ദിമാച്ച്. ഉശിരന്‍ ഓള്‍റൗണ്ട് പ്രകടനവുമായി കളം നിറഞ്ഞ ഹാര്‍ദിക് പാണ്ഡ്യയാണ് പ്ലെയര്‍ ഓഫ് ദി സീരീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News