Karipoor; കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണ്ണ വേട്ട; പിടികൂടിയത് 1.783 കിലോ സ്വര്‍ണ്ണം

കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണ്ണ വേട്ട . കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച 88 ലക്ഷം രൂപ വിലവരുന്ന 1.783 കിലോ സ്വര്‍ണ്ണമാണ് പൊലീസ് പിടികൂടിയത് . സംഭവത്തിൽ താനാളൂര്‍ സ്വദേശി അറസ്റ്റിലായി.

കസ്റ്റംസിനെ വെട്ടിച്ച് വിദേശത്തുനിന്നും കടത്തിയ സ്വർണ്ണം ആണ് പൊലീസ് പിടികൂടിയത്. 88 ലക്ഷം രൂപ വിലവരുന്ന 1.783 കിലോ സ്വർണ്ണമാണ് വിമാനത്താവള പരിസരത്ത് വച്ച് പൊലീസ് പിടികൂടിയത്. സംഭവത്തിൽ താനാളൂർ സ്വദേശി നിസാമുദ്ദീൻ അറസ്റ്റിലായി.

ഇൻഡിഗോ വിമാനത്തിലെത്തിയ നിസാമുദ്ദീൻ കസ്റ്റംസ് പരിശോധന പൂർത്തിയാക്കി യാത്രക്കൊരുങ്ങവെ പൊലീസ് പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത് . മിക്സിക്കകത്തായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത് . മിക്സിയുടെ മോട്ടോറിനുള്ളിലെ ആർമേച്ചർ കോയിലിനകത്തെ മാഗ്നെറ്റ് എടുത്തുമാറ്റി വിദഗ്ധമായി സ്വർണ്ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നര മാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 46 ആമത്തെ സ്വർണകള്ളകടത്ത് കേസാണിത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News