പാർലമെന്റിലെ വാക്കു വിലക്കിനെതിരെ കവിതയുമായി രാവുണ്ണി

അഴിമതി ഉൾപ്പെടെയുള്ള വാക്കുകൾ പാർലമെന്റിൽ വിലക്കിയതിനെതിരെ കവിതയുമായി ഡോ സി. രാവുണ്ണി.

കവിതയുടെ പൂർണരൂപം ഇങ്ങനെ:

തുമ്മിയാൽ തെറിക്കുന്ന വാക്ക് 

തിരുസഭയിൽ
തുമ്മൽ നിരോധിച്ചു
ചുമ്മാ തുമ്മുമ്പോൾ 
എശ്മാനരെ ഏഭ്യൻ ഏഭ്യൻ എന്ന് വിളിക്കുന്ന പോലെ തോന്നുമത്രേ 
കൂടുതൽ പ്രശ്നമാവാതിരിക്കാനാണ്
തിരുസഭയിൽ ഉച്ചരിക്കരുതാത്ത വാക്കുകളുടെ
ഒരു കൈപ്പുസ്തകം പുറത്തിറക്കിയത്

നീതി, കരുണ, സത്യം 
സമത്വം ,നന്മ, മതേതരത്വം, ഒരുമ, വെളിച്ചം തുടങ്ങി 
സ്വാതന്ത്ര്യം സ്വപ്നം കാണാൻ തുടങ്ങിയ കാലത്തുണ്ടായ
വാക്കുകളൊക്കെ അതിൽ അടക്കം ചെയ്തിരുന്നു
തിരുസഭയിൽ എപ്പോഴും പറയേണ്ടുന്ന വാക്കുകളുടെ മറ്റൊരു കൈപ്പുസ്തകവും പുറത്തിറങ്ങി 
റാൻ റാൻ  റാൻ എന്ന ഒറ്റവാക്ക് മാത്രമായിരുന്നു 
ആയിരം പുറങ്ങളിലും

രാവുണ്ണി നേരത്തെ എഴുതിയ ‘കാവ്യക്കേച്ചർ’ പരമ്പരയിലാണ് ഈ കവിതയും ഉൾപ്പെടുത്തിയിരിക്കുന്നത്. കവിതകൊണ്ടുള്ള കാരിക്കേച്ചർ എന്നാണ് ഈ കാവ്യരൂപത്തെ കവി വിശേഷിപ്പിക്കുന്നത്. ‘കാവ്യക്കേച്ചർ’ എന്ന പേരിൽ രാവുണ്ണിയുടെ ഒരു കാവ്യസമാഹാരം കുറച്ചുനാൾ മുൻപ് പുറത്തുവന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News