RSS : ഹിന്ദുക്കൾക്ക് മാത്രമായി കായിക മത്സരം  സംഘടിപ്പിച്ച് ആർ എസ് എസ് നിയന്ത്രണത്തിലുള്ള ക്ലബ്

ഹിന്ദുക്കൾക്ക് മാത്രമായി കായിക മത്സരം  സംഘടിപ്പിച്ച് ആർ എസ് എസ് നിയന്ത്രണത്തിലുള്ള ക്ലബ്.  കാസർകോഡ് ബായാറിലെ ക്ലബാണ് സമൂഹത്തിൽ വേർതിരിവുണ്ടാക്കുന്ന തരത്തിൽ പരിപാടി സംഘടിപ്പിച്ചത്. ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കത്തിനെതിരെ DYFI യുടെ പ്രതിഷേധം.

കാസർകോഡ് ബായാറിലെ വീര കേസരി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കായിക മത്സരത്തിന്റെ നോട്ടീസാണിത്. മത്സരത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ. എന്നാണ് കന്നഡയിൽ എഴുതി വെച്ചിരിക്കുന്നത്.

രജിസ്റ്റർ ചെയ്ത ക്ലബാണ് പ്രത്യേക മതവിഭാഗത്തിന് മാത്രമായി കായിക മത്സരം നടത്തിയത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കത്തിനെതിരെ മത്സര സ്ഥലത്തേക്ക് പ്രതിഷേധവുമായെത്തി. ഡിവൈഎഫ്ഐ ബായാർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പോലീസ് സ്ഥലത്തെത്തി മത്സരം നിർത്തി വെക്കാനാവശ്യപ്പെട്ടു..തുടർന്ന് നടത്തിയ ചർച്ചയിൽ എല്ലാവരെയും മത്സരത്തിൽ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ ഉറപ്പ് നൽകി. വർഗ്ഗീയതക്കെതിരായ സന്ദേശമുയർത്തി പ്രദേശത്ത് അടുത്ത ദിവസം DYFI യുടെ നേതൃത്വത്തിൽ സെക്കുലർ കായികോത്സവം സംഘടിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News