A K Balan : മുഖ്യമന്ത്രിക്കെതിരായ ആക്രമണം; കെ എസ് ശബരീനാഥ് നടത്തിയ ഗൂഡാലോചന അവശ്വസനീയമെന്ന് എ കെ ബാലന്‍

മുഖ്യമന്ത്രിയെ വിമാനയാത്രക്കിടെ ആക്രമിക്കാന്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥ് നടത്തിയ ഗൂഡാലോചന അവശ്വസനീയമെന്ന് എ കെ ബാലന്‍. മുന്‍ സ്പീക്കറുടെ മകന്‍ ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ല .ശബരിനാഥ് ഭാഗമായത് ഭീകരവാദ പ്രവര്‍ത്തനത്തിന്. അത്തരത്തിലെ സമൂഹം ഇതിനെ വിലയിരുത്തുവെന്നും എ കെ ബാലന്‍.

അതേസമയം മുഖ്യമന്ത്രിയെ വിമാനയാത്രക്കിടെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ മുൻ എംഎൽഎ കെ എസ് ശബരീനാഥിന് നോട്ടീസ് അയച്ചിരുന്നു. നാളെ 10 ന് ശംഖുമുഖം എ സി പിയുടെ മുന്നിൽ ഹാജരാകണം എന്നാണ് നോട്ടീസ്. നോട്ടീസ് ശബരീനാഥിന് കൈമാറി.

അതേസമയം, മുഖ്യമന്ത്രിയെ സഞ്ചരിക്കുന്ന വിമാനത്തില്‍ എങ്ങനെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വാട്‌സാപ്പ് ചാറ്റിലെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ അഡ്മിനായ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലെ വിവരങ്ങളാണ് കൈരളി ന്യൂസിന് ലഭിച്ചത്.

കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി വിമാനത്തില്‍ തിരിക്കുന്നുണ്ടെന്നും രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കയറ്റി കരിങ്കൊടി കാട്ടണമെന്നന്നും നിര്‍ദേശം ആദ്യം നല്‍കുന്നത് മുന്‍ എംഎല്‍എ കൂടിയായ ശബരിനാഥനാണ്. വിമാനത്തില്‍ നിന്ന് പ്രവര്‍ത്തകരെ ഇറക്കിവിടാന്‍ ആകില്ലല്ലോയെന്നും ശബരിനാഥന്‍ പറയുന്നു. തുടര്‍ന്ന് ടിക്കറ്റ് എടുത്തുകൊടുക്കുന്നത് അടക്കമുള്ള മൂഴുവന്‍ നിര്‍ദേശങ്ങളും നേതാക്കള്‍ തമ്മില്‍ പരസ്പരം നടത്തുന്നുണ്ട്. പരിപാടി പ്രാവര്‍ത്തികമായാല്‍ അടിപൊളിയാകുമെന്നും നേതാക്കള്‍ തമ്മില്‍ പറയുന്നു.

ടിക്കറ്റിന് കാശ് വിഷയമില്ലെന്നും കൂടെയുണ്ടെന്നും നേതാക്കള്‍ വാട്‌സാപ്പ് സന്ദേശത്തില്‍ ഉറപ്പുനല്‍കുന്നുണ്ട് പരസ്പരം സംസാരിക്കുന്നവരെല്ലാം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളാണ്. ഇവരുടെ നമ്പരുകളും കൈരളി ന്യൂസ് പരിശോധിച്ചു. നേതാക്കള്‍ ഔദ്യോഗികമായി ഉപയോഗിക്കുന്ന നമ്പരുകള്‍ തന്നെയാണ് വാട്‌സാപ്പ് ചാറ്റിലും ഉള്ളത്. ഷാഫി പറമ്പിലിന് ഒപ്പം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് ആണ് മറ്റൊരു ഗ്രൂപ്പ് അഡ്മിന്‍. 109 പേരുള്ള കേരളാ ഒഫീഷ്യല്‍ ഗ്രൂപ്പ് എന്ന അക്കൗണ്ടില്‍ ഉള്ളവരൊക്കെ സംസ്ഥാന നേതാക്കളുമാണ്. അതായത് ഉന്നതനേതാക്കളും കെപിസിസി നേതൃത്വവും അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ അക്രമത്തിന് ശ്രമം നടത്തിയത് എന്നു തെളിയിക്കുന്നതാണ് പുറത്തുവരുന്ന രേഖകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News