CM : രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്തു

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്തു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി വി. ശിവൻകുട്ടി, എം എൽ എമാരായ ഉമ്മൻ ചാണ്ടി, ഷാഫി പറമ്പിൽ , എം രാജഗോപാൽ തുടങ്ങിയവരുംവോട്ട് രേഖപ്പെടുത്തി.

അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരള നിയമസഭയിൽ വോട്ട് ചെയ്യാൻ രണ്ട് അതിഥികൾ കൂടി എത്തും. കേരളത്തിൽ നിന്നുള്ള 140 എംഎൽഎമാർക്കു പുറമേ യുപിയിൽനിന്നുള്ള എംഎൽഎയും തമിഴ്നാട്ടിൽനിന്നുള്ള എംപിയുമാണു വോട്ട് ചെയ്യാൻ ഇവിടെ എത്തുന്നത്.

ഉത്തർപ്രദേശ് സേവാപുരി മണ്ഡലത്തിലെ എംഎൽഎ നീൽ രത്തൻ സിങ് ആയുർവേദ ചികിത്സയ്ക്കായി ഇപ്പോൾ കേരളത്തിലുള്ളതിനാലാണ് ഇവിടെ വോട്ട് ചെയ്യുന്നത്. യുപിയിൽ എൻഡിഎയുടെ ഘടകക്ഷിയായ അപ്നാ ദൾ പാർട്ടിയുടെ പ്രതിനിധിയാണ് അദ്ദേഹം.

തമിഴ്നാട്ടിലെ തിരുനെൽവേലി എംപി എസ്.ജ്ഞാനതിരവിയവും വോട്ടു ചെയ്യാൻ എത്തും. കോവിഡ് ബാധിതനായതിനാൽ ഏറ്റവും അവസാനമാകും ഇദ്ദേഹത്തിന് വോട്ടു ചെയ്യാനുള്ള അവസരം. രണ്ടു പേരുടെയും വോട്ടുകൾ പക്ഷേ കേരളത്തിന്റെ വോട്ടുകൾക്കൊപ്പം ചേർക്കില്ല.

രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നിയമസഭയിലെ മൂന്നാം നിലയിൽ സജ്ജീകരിക്കുന്ന ബൂത്തിലാണ് വോട്ടെടുപ്പ്. നിയമസഭാ സമ്മേളനം നടക്കുന്നതിനൊപ്പം തന്നെ വോട്ടെടുപ്പും നടക്കും. നിയമസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കവിത ഉണ്ണിത്താനാണു വരണാധികാരി.

President Election; രാജ്യത്തിൻറെ നിർണായക രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് രാവിലെ 10 മുതൽ

രാജ്യത്തിൻറെ 16-ാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ 10 മണിമുതല്‍ വൈകീട്ട് 4 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലും എം.എല്‍.എമാര്‍ക്ക് അതത് സംസ്ഥാനങ്ങളിലെ നിയമസഭകളിലുമാണ് വോട്ടുചെയ്യാനാവുക. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയ അംഗങ്ങള്‍ക്ക് വ്യത്യസ്ഥ ഇടങ്ങളില്‍ നിന്ന് വോട്ടുചെയ്യാം.

ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും (Draupadi-Murmu) യശ്വന്ത് സിൻഹയുമാണ് (Yashwant Sinha) ഏറ്റുമുട്ടുന്നത്. എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമു 60 ശതമാനത്തിലധികം വോട്ടുകൾ ഇതിനകം ഉറപ്പാക്കി കഴിഞ്ഞു. യശ്വന്ത് സിൻഹക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിശ്വാസം.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പശ്ചിമബംഗാള്‍ നിയമസഭയിലാണ് വോട്ടുചെയ്യുന്നത്. 4033 എംല്‍.എമാരും 776 എം.പിമാരും ഉള്‍പ്പടെ 4809 പേരാണ് വോട്ടുചെയ്യുക. 1086431 ആണ് ആകെയുള്ള വോട്ടുമൂല്യം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ദൗപതി മുര്‍മുവും പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി യശ് വന്ദ് സിന്‍ഹയുമാണ് മത്സരിക്കുന്നത്.

വനിത, ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നിവ പരിഗണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ നിരവധി പ്രതിപക്ഷ പാര്‍ടികള്‍ ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News